Monday
22 December 2025
27.8 C
Kerala
HomeKeralaമന്ത്രി വീണാ ജോര്‍ജ് ഇടപെടലിനെ തുടര്‍ന്ന് എട്ടുവയസുകാരിയ്ക്ക് സൗജന്യ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

മന്ത്രി വീണാ ജോര്‍ജ് ഇടപെടലിനെ തുടര്‍ന്ന് എട്ടുവയസുകാരിയ്ക്ക് സൗജന്യ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

 

തിരുവനന്തപുരം എസ്.ഒ.എസ്. മോഡല്‍ ഹോമിലെ എട്ടുവയസുകാരിയ്ക്ക് മലബാര്‍ കാന്‍സര്‍ സെന്റര്‍ വഴി മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മലബാര്‍ കാന്‍സര്‍ സെന്ററില്‍ സൗജന്യ ചികിത്സ ഉറപ്പാക്കിയത്.

തിരുവനന്തപുരം ആര്‍സിസിയിലാണ് കുട്ടിയ്ക്ക് ലുക്കീമിയയാണെന്ന് കണ്ടെത്തിയത്. വളരെയേറെ ചികിത്സാ ചെലവുള്ളതാണ് മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.

കുട്ടിയുടെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി നേരിട്ടിടപെട്ടത്. ആര്‍സിസിയില്‍ ചികിത്സയിലുള്ള കുട്ടിയെ ആംബുലന്‍സില്‍ എംസിസിയിലേക്ക് കൊണ്ടുപോയി. എംസിസിയില്‍ കുട്ടിയുടെ പരിചരണത്തിനായി വനിത ശിശുവികസന വകുപ്പ് കെയര്‍ ടേക്കറെ നിയമിക്കുകയും ചെയ്തു.

RELATED ARTICLES

Most Popular

Recent Comments