നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

0
103

തമിഴ് നടനും സംവിധായകനുമായ മനോബാല (69.)അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

തമിഴിൽ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായും വേഷമിട്ടു. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.