Monday
22 December 2025
19.8 C
Kerala
HomeKeralaസുഡാനിൽ നിന്നും ഇതുവരെ സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തിയത് 132 മലയാളികൾ

സുഡാനിൽ നിന്നും ഇതുവരെ സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തിയത് 132 മലയാളികൾ

ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്നും ഇതുവരെ 132 മലയാളികൾ സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തി. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നും സൗദിയിലെ ജിദ്ദവഴിയായിരുന്നു ഇവരെ യുദ്ധമുഖത്തുനിന്നും മോചിപ്പിച്ചത്. പിന്നീട് ഡൽഹി, മുംബൈ, ബംഗളൂരു, കൊച്ചി വിമാനത്താവളങ്ങളിലെത്തിയ ഇവരെ നോർക്ക റൂട്ട്സ് അധികൃതർ സ്വീകരിച്ചു. പിന്നീട് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴിയും ,റോുമാർഗ്ഗവുമാണ് ഇവർ നാട്ടിലെത്തിയത്. നോർക്ക റൂട്ട്സ് അധികൃതരുടെ നേതൃത്വത്തിൽ ഇവരെ വീടുകളിലേയ്ക്ക് യാത്രയാക്കി.

ഇന്ന് ( മെയ് 2) രാത്രിയോടെ മൂന്നു പേർ കോഴിക്കോട് വിമാനത്താവളത്തിലും , 10 പേർ കൊച്ചിയിലും, 7 പേർ തിരുവനന്തപുരത്തുമാണെത്തിയത്. ജിദ്ദയിൽ നിന്നും ബംഗളൂരുവിലെത്തുകയും തുടർന്ന് ക്വാറന്റൈയിനിലാവുകയും ചെയ്ത 22 പേരിൽ 20 പേരാണ് ഇന്ന് തിരിച്ചെത്തിയവർ. കഴിഞ ദിവസം ജിദ്ദയിൽ നിന്നും കൊച്ചിയിലെത്തിയ 186 പേരിൽ 32 മലയാളികളാണുണ്ടായിരുന്നത്.

ഡുഡാനിൽ നിന്നെത്തുന്ന മലയാളികളായ യാത്രക്കാരെ സ്വീകരിക്കാനും അവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ഡൽഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലും കേരളത്തിലെ നാലു വിമാനത്താവങ്ങളിലും നോർക്ക റൂട്ട്സ് പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിൽ എത്തുന്നവരെ വിമാനമാർഗ്ഗവും, റോഡ് റെയിൽ മാർഗ്ഗവും നാട്ടിൽ വീടുകളിലെത്തിക്കുന്നതിനും സൗകര്യമുണ്ട്. ഇതിനാവശ്യമായ യാത്രാചെലവുകളും സംസ്ഥാനസർക്കാർ വഹിക്കും.

RELATED ARTICLES

Most Popular

Recent Comments