കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം നന്തന്‍കോട് നാളന്ദയില്‍ പ്രവര്‍ത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ കുട്ടികളിലെ നൈസര്‍ഗ്ഗികമായ സര്‍ഗ്ഗാത്മകതയെയും അറിവിനെയും തൊട്ടുണര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അവധിക്കാലക്കൂട്ടായ്മ വിജ്ഞാനവേനല്‍ സംഘടിപ്പിക്കുന്നു.
2023 മേയ് 22 മുതല്‍ 26 വരെ നടക്കുന്ന ഈ അവധിക്കാലക്കൂട്ടായ്മയില്‍ ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, ചിത്രകല, പൊതുവിജ്ഞാനം എന്നീ വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സെടുക്കും. ക്യാമ്പിന്റെ ഭാഗമായി വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ ഉണ്ടായിരിക്കും. ദിവസവും രാവിലെ 10.30 ന് ക്ലാസ്സുകള്‍ ആരംഭിക്കും. 7-ാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സുവരെ ഉള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. 1000/-രൂപ രജിസ്‌ട്രേഷന്‍ ഫീസ്. പരമാവധി 100 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും.
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാനും ഗ്രാന്‍ഡ് മാസ്റ്ററുമായ ശ്രീ. ജി.എസ്. പ്രദീപാണ് ക്യാമ്പ് ഡയറക്ടര്‍.
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഓഫീസില്‍ നിന്ന് നേരിട്ടും ഓണ്‍ലൈനായും അപേക്ഷ ഫാറം ലഭിക്കുന്നതാണ്. അവസാന തീയതി മേയ് 15 വൈകുന്നേരം 5.00 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2311842, 9744012971. ഇമെയില്‍: [email protected]