Monday
22 December 2025
18.8 C
Kerala
HomeKeralaനഗരത്തെ ഫാഷൻ ആഘോഷ ലഹരിയിലാഴ്ത്തിയ ലുലു ഫാഷന്‍ വീക്കിന് താരത്തിളക്കത്തോടെ സമാപനം

നഗരത്തെ ഫാഷൻ ആഘോഷ ലഹരിയിലാഴ്ത്തിയ ലുലു ഫാഷന്‍ വീക്കിന് താരത്തിളക്കത്തോടെ സമാപനം

നഗരത്തെ ഫാഷൻ ആഘോഷ ലഹരിയിലാഴ്ത്തിയ ലുലു ഫാഷന്‍ വീക്കിന് താരത്തിളക്കത്തോടെ സമാപനം. 2023ലെ ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് പുതുമ പകരുന്നതായിരുന്നു ലുലു മാളില്‍ നടന്ന ഫാഷന്‍ വീക്കിന്‍റെ ആറാം പതിപ്പ്. അവസാന ദിവസം റാംപില്‍ ചുവടുവെച്ച് വിസ്മയിപ്പിച്ചത് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറുമാണ്. ഇതിന് പിന്നാലെ ബോളിവുഡ് താരം വിവേക് ഒബ്റോയി കൂടി എത്തിയതോടെ റാംപില്‍ ആവേശം ഇരട്ടിച്ചു.

കൊച്ചി ഏറെ പ്രിയപ്പെട്ട നഗരമാണെന്നും, ലുലു ഫാഷന്‍ വീക്കിന്‍റെ ഭാഗമാകാനായതില്‍ പ്രത്യേക സന്തോഷമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. സിനിമ താരങ്ങളായ രാജീവ് പിള്ള, രമേശ് പിഷാരഡി, സഞ്ജു ശിവറാം, മാളവിക സി മേനോന്‍, നൂറിന്‍ ഷെറീഫ്, ഫഹിം സഫര്‍, ജിഷാദ് ഷംസുദീന്‍, കാര്‍ത്തിക് സൂര്യ തുടങ്ങിയവരും ഫാഷന്‍ വീക്കിന്‍റെ സമാപന ദിവസം റാംപിലെത്തി. വിവിധ വിഭാഗങ്ങളിലായുള്ള ഫാഷന്‍ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ബയ്യിംഗ് മാനേജർ ദാസ് ദാമോദരൻ, ലുലു ഇന്ത്യ കോമേഴ്സൽ മാനേജർ സാദിക് കാസിം, ലുലു ഇന്ത്യ മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവർ സംബന്ധിച്ചു. പ്രമുഖ ഫാഷന്‍ കൊറിയോഗ്രാഫറായ ഷാക്കിര്‍ ഷെയ്ഖിന്‍റെ നേതൃത്വത്തില്‍ 30ലധികം ഷോകളാണ് ഫാഷന്‍ വീക്കില്‍ അവതരിപ്പിച്ചത്.

അഞ്ച് ദിവസങ്ങളിലായി നടന്ന ലുലു ഫാഷന്‍ വീക്കില്‍ സിനിമ താരങ്ങളായ ശ്രുതി രാമചന്ദ്രന്‍, ഗൗരി ജി കിഷന്‍, കൃഷ്ണ പ്രഭ, നയന എല്‍സ, നേത്ര സുഷമ, അർജ്ജുൻ അശോകൻ, ധ്രുവൻ, സംഗീത സംവിധായകൻ ഗോപി സുന്ദർ, ഹേമന്ത് മേനോന്‍, ജീവ ജോസഫ്, സര്‍ജാനോ ഖാലിദ്, ഹക്കീം ഷാജഹാന്‍, നേഹ സക്സേന, ശ്രീറാം രാമചന്ദ്രന്‍, ഷിയാസ് കരീം, അഷിക അശോകന്‍, അഭി മുരളി, അഞ്ജലി അനീഷ് ഉപാസന, സ്റ്റീഫന്‍ ദേവസി, ദേവനന്ദ, ആവണി അഞ്ജലി നായര്‍, സാധിക വേണുഗോപാല്‍, ആര്യന്‍ കെ, ഷനി ഷാഖി തുടങ്ങിയവരും റാംപില്‍ ചുവടുവെച്ചു.

RELATED ARTICLES

Most Popular

Recent Comments