ബാംഗ്‌ളൂരിൽ ക്വാറന്റൈനിൽ കഴിയുന്ന മലയാളികൾ ഇന്ന് കേരളത്തിലെത്തും

0
59

സുഡാനിൽ നിന്നും എത്തി ബാംഗ്‌ളൂരിൽ ക്വാറന്റൈനിൽ കഴിയുന്ന 23 മലയാളികളിൽ 20 പേർ ഇന്ന് വൈകിട്ടുള്ള വിമാനത്തിൽ കേരളത്തിലേക്ക് തിരിക്കും.(കൊച്ചി – 10, തിരുവനന്തപുരം – 7, കോഴിക്കോട് – 3).

ബാക്കിയുള്ള 3 പേരിൽ 2 പേർ അടുത്ത ദിവസം (മെയ് 3 ) തിരുവനന്തപുരത്തേക്ക് തിരിക്കും ഒരാൾ ബാംഗ്ലൂർ മലയാളിയാണ്.

ഇവരുടെ വിമാന ടിക്കറ്റും മറ്റ് യാത്ര സൗകര്യങ്ങളും നോർക്ക അധികൃതർ ഒരുക്കും. ബംഗലുരു എൻ.ആർ.കെ ഓഫീസർ റീസയുടെ നേതൃത്ത്വത്തിലാണ് ഇവരെ സ്വീകരിച്ചത്.