Friday
9 January 2026
30.8 C
Kerala
HomeKeralaകിളിക്കൂട്ടം അവധിക്കാല ക്യാമ്പിൽ കുട്ടികളുമായി സംവദിച്ച് ജോയ് എംൽഎ; അരി കൊമ്പൻ്റെ വിശേഷങ്ങളുമായി കുട്ടികൾ

കിളിക്കൂട്ടം അവധിക്കാല ക്യാമ്പിൽ കുട്ടികളുമായി സംവദിച്ച് ജോയ് എംൽഎ; അരി കൊമ്പൻ്റെ വിശേഷങ്ങളുമായി കുട്ടികൾ

സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ചു വരുന്ന കിളിക്കൂട്ടം അവധിക്കാല ക്യാമ്പിൽ കുട്ടികളുമായി സംവദിക്കാനായി എത്തിയ സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ വി.ജോയിക്കു മുന്നിലാണ് അരി കൊമ്പൻ്റെ വിശേഷങ്ങളുമായി കുട്ടികൾ കൂടിയത്. രാഷ്ട്രീയ പ്രവർത്തകൻ എപ്പോഴും വിനയാന്വീതനായിരിക്കണം. അവരാൽ കഴിയുന്നതത്ര സമയം ജനങ്ങൾക്കായി മാറ്റി വയ്ക്കണം. തൻ്റെ കുട്ടിക്കാലത്ത് ഇത്രയോളം സ്വാതന്ത്ര്യമില്ല. ന്യൂ ജനറേഷന് അത് മതിയാവോളം ലഭ്യമാണ്. വിദ്യാഭ്യാസരംഗം എപ്പോഴും മാറ്റങ്ങൾക്ക് വിധേയമാണ്.

വിദ്യാഭ്യാസ കാലഘട്ടം സുന്ദരമാണ്. നാടിൻ്റെ ചരിത്രം, സംസ്ക്കാരം ഇവ പുതു തലമുറ സ്വായക്തമാക്കണം. അവശ്യ സമരങ്ങൾ ഭരണകൂടത്തിന് എപ്പോഴും അസഹിഷ്ണതയുണ്ടാക്കും. അപ്പോഴാണ് വിദ്യാർത്ഥി പ്രക്ഷോപങ്ങളും പോലീസ് അതിക്രമങ്ങളും നടന്നിട്ടുള്ളത്. അതെല്ലാം ജനാധിപത്യത്തിൻ്റെ ഭാഗമാണ്. കുട്ടികളുടെ വിവിധ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയും ചാച്ചാജിയും ഡോ.എ.പി.ജെ.അബ്ദുൾ കലാമും എ.ഐ ക്യാമറ വരെ സംവാദ വിഷയമാക്കി കുരുന്നുകൾ.

പരിപാടിയിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി അദ്ധ്യക്ഷനായി. ട്രഷറർ കെ.ജയപാലൻ, ക്യാമ്പ് ഡയറക്ടർ എൻ.എസ്.വിനോദ് എന്നിവർ സംസാരിച്ചു.

RELATED ARTICLES

Most Popular

Recent Comments