അക്ഷയ കേന്ദ്രങ്ങൾ പെൻഷൻ മസ്റ്ററിങ് ചെയ്യരുത്; ഉത്തരവ് നീട്ടി

0
84

സാമൂഹ്യ സുരക്ഷ,ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് മരവിപ്പിച്ച് ഹൈക്കോടതി. കഴിഞ്ഞ‌ 25 ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് ഈ മാസം 2 വരെ വരെ നിർത്തി വച്ചിരുന്ന മസ്റ്ററിങ്ങാണ് 12 വരെ നിർത്തിവയ്ക്കാൻ ഹൈക്കോടതി വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചത്.

കേരളത്തിലെ കോമൺ സേവാ സെൻററുകളുടെ (സിഎസ്‍സി വിഎൽഇ) കൂട്ടായ്മ നൽകിയ പരാതിയിൽമേലാണു വിധി. സിഎസ്‍സി വിഎൽഇ ഉന്നയിച്ച പരാതിയിൽ വാദങ്ങൾക്ക് മതിയായ മറുപടി നൽകാൻ എതിർ ഭാഗത്തിനു കഴിയാത്തതിനെ തുടർന്നാണ് സ്റ്റേ നീട്ടിയത്. കേസ് വീണ്ടും 12 ന് പരിഗണിക്കും. അക്ഷയകേന്ദ്രങ്ങളെ സംരക്ഷിക്കാനാണു മസ്റ്ററിങ്, അക്ഷയകേന്ദ്രങ്ങൾക്ക് മാത്രം നൽകിയതെന്നാണ് പരാതിക്കാരുടെ അക്ഷേപം.

2500 ൽ താഴെ വരുന്ന അക്ഷയകേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് അനുമതി നൽക്കുക വഴി വയോജനങ്ങളുടെ ബുദ്ധിമുട്ടലുകളെ ബോധപൂർവം നിസാരവൽക്കരിക്കുകയാണ് സർക്കാരെന്നു സിഎസ്‍സി വിഎൽഇ ഭാരവാഹികൾ. അക്ഷയ കേന്ദ്രങ്ങളിൽ മതിയായ ബിയോമേട്രിക് ഉപകരണങ്ങൾ ഇല്ലാത്തതും മസ്റ്ററിങ്ങിന് തടസം സൃഷ്ടിക്കുന്നു. വയോജനങ്ങൾ സ്വന്തം ചെലവിൽ നടത്തേണ്ട മസ്റ്ററിങ്, ഒരു സേവനദാതാവിനെ മാത്രം ഏൽപ്പിക്കുകവഴി വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൻ മേലാണ് കരിനിഴൽ വീഴ്ത്തിയിരിക്കുന്നതെന്നും പരാതിക്കാർ.