Saturday
20 December 2025
17.8 C
Kerala
HomeEntertainmentഹരീഷ് കണാരൻ നായകൻ; 'ഉല്ലാസപ്പൂത്തിരികൾ' റിലീസിനൊരുങ്ങുന്നു

ഹരീഷ് കണാരൻ നായകൻ; ‘ഉല്ലാസപ്പൂത്തിരികൾ’ റിലീസിനൊരുങ്ങുന്നു

കോഴിക്കോടൻ ഭാഷയും ശുദ്ധമായ നർമ്മ പ്രകടനവും കൊണ്ട് മലയാളി പ്രേക്ഷകൻ്റെ പ്രിയ താരമായി മാറിയ ഹരീഷ് കണാരൻ നായകനായി അഭിനയിക്കുന്ന ‘ഉല്ലാസപ്പൂത്തിരികൾ’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മെയ് മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തുന്നു. നവാഗതനായ ബിജോയ് ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ജെമിനി സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം റിയാണോ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമലയും ഹരീഷ് കണാരനും ചേർന്നാണ് നിർമ്മിക്കുന്നത്. ഹരീഷ് കണാരൻ്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ചിത്രം. തികച്ചും ഗ്രാമീണാന്തരീക്ഷത്തിലൂടെ ഒരു സർക്കാർ ജീവനക്കാരൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ രസകരവും ഹൃദയസ്പിയുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ്.

വർണ്ണപ്പൊലിമയില്ലാതെ ജീവിതത്തിൻ്റെ യഥാർത്ഥ്യങ്ങൾക്കാണ് ചിത്രം പ്രാധാന്യം നൽകുന്നത്. ഇതിലെ ഉല്ലാസ് എന്ന കഥാപാത്രം സമൂഹത്തിലെ നാം ഓരോരുത്തരുടേയും പ്രതിനിധിയായിത്തന്നെ കണക്കാക്കാം.

അജു വർഗീസ്, സലിം കുമാർ, ജോണി ആൻ്റണി, ഇടവേള ബാബു, നിർമ്മൽ പാലാഴി, സരയൂ, സീനത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ജോജു ജോർജും, സൗബിൻ ഷാഹിറും, പ്രധാന വേഷങ്ങളിലഭിനയിക്കുന്നു

കഥ -ബിജോയ് ജോസഫ്, തിരക്കഥ, സംഭാഷണം- പോൾ വർഗീസ്.
ഹരിനാരായണൻ്റെ വരികൾക്ക് എബി സാൽവിൻ ഈണം പകർന്നിരിക്കുന്നു. മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള, കലാസംവിധാനം – ത്യാഗു തവനൂർ, കൊസ്റ്യൂം ഡിസൈൻ- ലിജി പ്രേമൻ, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അഭിലാഷ് അർജുൻ, പ്രൊഡക്ഷൻ കൺട്രോളർ- റിച്ചാർഡ്.

വെള്ളൂർ, കൊച്ചി, അങ്കമാലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായിരിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – ശ്രീജിത്ത് ചെട്ടിപ്പടി.

RELATED ARTICLES

Most Popular

Recent Comments