Tuesday
30 December 2025
31.8 C
Kerala
HomeKeralaകേരള യാത്രയുടെ അകമ്പടി ചെലവ് കുറക്കണമെന്ന അബ്ദുൽ നാസർ മദനിയുടെ ആവശ്യം തള്ളി സുപ്രിംകോടതി

കേരള യാത്രയുടെ അകമ്പടി ചെലവ് കുറക്കണമെന്ന അബ്ദുൽ നാസർ മദനിയുടെ ആവശ്യം തള്ളി സുപ്രിംകോടതി

കേരള യാത്രയുടെ അകമ്പടി ചെലവ് കുറക്കണമെന്ന അബ്ദുൽ നാസർ മദനിയുടെ ആവശ്യം തള്ളി സുപ്രിംകോടതി . പൊലീസ് ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകണം. ചെലവിന്റെ കാര്യത്തിൽ ഇടപെടുന്നില്ലെന്നും സുപ്രിം കോടതി പറഞ്ഞു. കർണാടകയുടെ ശക്തമായ നിലപാട് കണക്കിലെടുത്താണ് തിരുമാനം.

20 അംഗ ടീമിനെയാണ് സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്. ഇതിലും ഇളവ് വേണമെന്നാണ് മഅ്ദനി ആവശ്യപ്പെട്ടത്. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടിച്ചെലവ് ഒരു കോടിയോളം വരും. അകമ്പടി ചെലവ് കുറക്കാനാകില്ലെന്ന് കർണാടക സർക്കാർ കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

ചെലവ് കണക്കാക്കിയത് സർക്കാരിന്‍റെ ചട്ടപ്രകാരമാണ്. അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും കുറക്കാൻ സാധിക്കില്ല. ഐപിഎസ് ഉദ്യോഗസ്ഥൻ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉള്ള സംഘം കേരളം സന്ദർശിച്ചാണ് അകമ്പടി സംബന്ധിച്ച ശുപാർശ തയ്യാറാക്കിയതെന്നും കോടതിയിൽ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments