യുഎസിലെ ടെക്‌സസിൽ കൂട്ട വെടിവയ്പ്പ്; കുട്ടി ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു

0
78

ടെക്‌സസിലെ വീടിനുള്ളിലുണ്ടായ വെടിവെയ്പിൽ കുട്ടി ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. തോക്കുധാരി അടുത്ത വീട്ടിൽ ചെന്ന് അയൽക്കാരെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വീടിനുള്ളിൽ എട്ട് വയസ്സുള്ള കുട്ടിയും മറ്റ് നാല് പേരും കൊല്ലപ്പെട്ടു. ഇതിൽ മൂന്ന് പേർ സ്ത്രീകളാണ്.

ഹൂസ്റ്റണിൽ നിന്ന് 45 മൈൽ (72 കിലോമീറ്റർ) വടക്ക് ക്ലീവ്‌ലാൻഡ് പട്ടണത്തിലാണ് വെടിവെപ്പുണ്ടായത്. 39 കാരനായ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് സാൻ ജസീന്റോ കൗണ്ടി ഷെരീഫ് ഗ്രെഗ് കാപ്പേഴ്‌സ് പറഞ്ഞു. വീട്ടിൽ 10 പേരുണ്ടായിരുന്നുവെന്നും മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്നും കേപ്പേഴ്‌സ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ ഹോണ്ടുറാസിൽ നിന്നുള്ളവരാണെന്ന് കരുതപ്പെടുന്നു.

കുട്ടികൾക്ക് നേരെ ആക്രമണം നടന്നപ്പോൾ സ്ത്രീകൾ പ്രതിരോധിക്കാൻ ശ്രമിച്ചതാകാമെന്നാണ് കേപ്പേഴ്സ് പറയുന്നത്. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ സ്ത്രീകളും ഒരാൾ പുരുഷനുമാണ്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എട്ട് വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് കേപ്പേഴ്‌സ് പറഞ്ഞു.