Tuesday
30 December 2025
25.8 C
Kerala
HomeIndia‘നിയമം പാലിക്കണം’: എ.ആർ റഹ്മാന്‍റെ സംഗീത നിശ നിർത്തിവെപ്പിച്ച് പൊലീസ്

‘നിയമം പാലിക്കണം’: എ.ആർ റഹ്മാന്‍റെ സംഗീത നിശ നിർത്തിവെപ്പിച്ച് പൊലീസ്

സംഗീത സംവിധായകൻ എ ആർ റഹ്മാന്‍റെ സംഗീത പരിപാടി ഇടയ്ക്ക് വച്ച് അവസാനിപ്പിച്ച് പൂനെ പൊലീസ്. പൂനെ രാജാ ബഹാദൂർ മിൽ റോഡിലെ ദ മിൽസിൽ ഫീഡിംഗ് സ്‌മൈൽസും 2 ബിഎച്ച്‌കെയും സംഘടിപ്പിച്ച സംഗീത നിശയാണ് രാത്രി പത്തുമണിവരെ നല്‍കിയ സമയപരിധി ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചത്.

ഞായറാഴ്ചയാണ് സംഭവം. എആര്‍ റഹ്മാന്‍ ഗാനം ആലപിക്കുന്ന സമയത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേജിൽ കയറി തന്റെ വാച്ച് കാണിച്ച് രാത്രി 10 മണിക്കുള്ള സമയപരിധി ചൂണ്ടിക്കാണിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

എന്നാല്‍ സംഗീത നിശ ഇടയ്ക്ക് നിര്‍ത്തിയതുമായി ബന്ധപ്പെട്ട് സംഘാടകര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സുപ്രിം കോടതിയുടെ ഉത്തരവിന് അനുസൃതമായി രാത്രി 10 മണിക്ക് ശേഷം സംഗീത പരിപാടി അനുവദിക്കില്ലെന്ന് പൂനെ സിറ്റി പൊലീസ് പറഞ്ഞതായാണ് റിപ്പോർട്ട്. രാത്രി 10 മണി കഴിഞ്ഞ് കുറച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ഷോ അവസാനിപ്പിച്ച് നിയമം പാലിക്കാൻ പരിപാടിയുടെ സംഘാടകാരോട് പൊലീസ് നിർദേശിക്കുകയായിരുന്നു, തുടർന്ന് സംഘാടകർ പൊലീസുമായി സഹകരിച്ച് പരിപാടി അവസാനിപ്പിച്ചുവെന്നാണ് വിവരം.

RELATED ARTICLES

Most Popular

Recent Comments