മഅദനിക്ക് സുരക്ഷയൊരുക്കാൻ കർണാടകം ആവശ്യപ്പെട്ടത് 56 ലക്ഷം രൂപ ഹർജ്ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

0
55

ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച് കേരളത്തിലേക്ക് പോകുന്ന തനിക്ക് സുരക്ഷ നലകാൻ കർണ്ണാടക പൊലീസ് വലിയ തുക ആവശ്യപ്പെട്ടെന്ന മദനിയുടെ ഹർജ്ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

കേരളത്തിലേയ്ക്ക് പോകുന്ന മദനിയുടെ സുരക്ഷയ്ക്കായ് ആവശ്യപ്പെട്ട തുക വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണെന്നും കുറയ്ക്കാനാകില്ലെന്നും കർണ്ണാടക സർക്കാർ ഇന്നലെ സത്യവാങ്ങ്മൂലം നൽകിയിട്ടുണ്ട്. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറെറ്റിലെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉള്ള സംഘം കേരളം സന്ദർശിച്ചാണ് അകമ്പടി സംബന്ധിച്ച ശുപാർശ തയ്യാറാക്കിയതെന്നും കർണ്ണാടക സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം വ്യക്തമാക്കുന്നു.

കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി മഅദനി 56.63 ലക്ഷം രൂപ നൽകണമെന്നാണ് കർണ്ണാടകത്തിന്റെ നിലപാട്. ഇരുപത് പോലീസുകാർ അകമ്പടിയായി മഅദനിക്കൊപ്പം കേരളത്തിലെയ്ക്ക് പോകെണ്ടി വരും. ഇവരുടെ ചെലവിനായി പ്രതിമാസം 20.23 ലക്ഷം രൂപയാണ് വേണ്ടി വരിക. അപ്രകരം 56.63 ലക്ഷം രൂപയാണ് ആകെ ചിലവ്. ഇതാണ് മദനിയോട് ആവശ്യപ്പെട്ടതെന്ന് കർണ്ണാടകം ഇന്ന് സമർപ്പിച്ച സത്യവാങ്ങ്മൂലം വ്യക്തമാക്കുന്നു. മദനിയുടെ അപേക്ഷയും കർണ്ണാടകം സമർപ്പിച്ച സത്യാവാങ്ങ്മൂലവും ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബഞ്ചാണ് ഇന്ന് പരിഗണിയ്ക്കുക.