വളരെ ലളിതമായി ഗൂഗിള്‍ ക്രോമിന്റെ ദിനോസര്‍ ഗെയിം കളിക്കാൻ വഴി കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിളില്‍ നിന്ന് ഒരു ഇന്റര്‍വ്യൂ കോള്‍ ലഭിതിന്റെ അനുഭവം പങ്കുവെച്ച് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗെയിം കളിക്കുന്നതിനായുള്ള ഒരു ഹാക്കിന്റെ വീഡിയോ ലിങ്ക്ഡ്ഇനില്‍ വൈറലായതിന് ശേഷം ടെക് ഭീമനായ ഗൂഗിൾ അഭിമുഖത്തിനായി തന്നെ സമീപിച്ചുവെന്ന് ക്വസ്റ്റ്ബുക്കിലെ എഞ്ചിനീയറായ അക്ഷയ് നരിസെട്ടി ട്വിറ്ററില്‍ കുറിച്ചു. ‘ഈ പ്രോജക്റ്റ് എനിക്ക് ഗൂഗിളില്‍ നിന്ന് ഒരു ഇന്റര്‍വ്യൂ കോള്‍ നേടിത്തന്നു’ ക്രോം ദിനോസര്‍ ഗെയിം ഹാക്ക് ചെയ്യുന്ന ഒരു ക്ലിപ്പ് പങ്കിട്ടുകൊണ്ട് നരിസെട്ടി പറഞ്ഞു.
അടുത്ത ട്വീറ്റില്‍, കീബോര്‍ഡിലെ സ്പേസ് ബാര്‍ അമര്‍ത്താന്‍ ഒരു ഉപകരണം പ്രോഗ്രാം ചെയ്യാന്‍ താന്‍ മൈക്രോ കണ്‍ട്രോളര്‍ ആര്‍ഡ്വിനോ ഉപയോഗിച്ചതായും അദ്ദേഹം പറയുന്നുണ്ട്. ഇത് ദിനോസറിനെ തുടര്‍ച്ചായി എല്ലാ തടസ്സങ്ങളെയും ചാടി കടക്കാന്‍ അനുവദിച്ചു. ഇതിലൂടെ അദ്ദേഹം ഗെയിമില്‍ 300 പോയിന്റ് സ്‌കോര്‍ ചെയ്തു.
This Project got me an interview at Google. pic.twitter.com/o4I1OVfHny
— Akshay Narisetti (@AkshayNarisetti) April 27, 2023