റിലീസിന്റെ രണ്ടാം ദിവസം നൂറുകോടി നേട്ടം കടന്ന് മണിരത്‌നം ചിത്രം പിഎസ് 2

0
81

റിലീസിന്റെ രണ്ടാം ദിവസം നൂറുകോടി നേട്ടം കടന്ന് മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം. 28.50 കോടി ഇന്ത്യയില്‍ നിന്നും 51 കോടി ആഗോളതലത്തിലുമാണ് പിഎസ് ടു 2 ന്റെ നേട്ടം. ആദ്യ ദിവസം മാത്രം 38 കോടി നേടിയ ചിത്രമാണ് രണ്ടാം ദിനം നൂറുകോടി പിന്നിട്ടത്.

ചിത്രം തമിഴ്‌നാട്ടില്‍ ഇതുവരെ 34.25 കോടി രൂപ കളക്ഷന്‍ നേടി. കര്‍ണാടകയില്‍ ഇതുവരെ 7.80 കോടിയും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും 5.85 കോടിയും നേടി. കേരളത്തില്‍ 5.10 കോടി നേടിയപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി 6.40 കോടി രൂപ ചിത്രം കളക്ഷന്‍ സ്വന്തമാക്കി. പ്രൊഡക്ഷന്‍ ഹൗസായ മദ്രാസ് ടാക്കീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ചിത്രത്തിന്റെ കളക്ഷനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകളിലാണ് വെള്ളിയാഴ്ച പി എസ് 2 പ്രദര്‍ശനത്തിനെത്തിയത്. 500 കോടി ബജറ്റിലാണ് ചിത്രത്തിന്റെ നിര്‍മാണം.

2022 സെപ്റ്റംബര്‍ 30ന് പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ 1 ലോകമെമ്പാടുമായി 490 കോടിയാണ് കളക്ഷന്‍ നേടിയത്. 2022ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായിരുന്നു പിഎസ് 1.