Monday
12 January 2026
21.8 C
Kerala
HomeKeralaപുനലൂരിൽ ആശുപത്രി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം

പുനലൂരിൽ ആശുപത്രി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം

പുനലൂരിൽ ആശുപത്രി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യഹിത വിഭാഗത്തിലെ ജീവനക്കാരി നീതുവിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. കൊട്ടാരക്കര സ്വദേശിയും നീതുവിന്റെ ഭർത്താവ് വിപിനാണ് ആസിഡ് ആക്രണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. നീതുവിന്റെ മുഖത്ത് 90 ശതമാനവും പൊള്ളലേറ്റു.

താലൂക്ക് ആശുപത്രിയുടെ പിൻവശത്ത് നീതുവും ഭർത്താവ് വിപിനും സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് വിപിൻ നീതുവിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. വിദഗ്ധ ചികിത്സയ്ക്കായി നീതുവിനെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ക്യാമറ ഇല്ലാത്ത ഇടത്തേക്കാണ് വിപിൻ നീതുവിന് വിളിച്ചു കൊണ്ടുപോയത്. വിപിൻ ഓടി രക്ഷപ്പെട്ട ഇടത്തും സിസിടിവി ക്യാമറകൾ ഒന്നുമില്ല.

RELATED ARTICLES

Most Popular

Recent Comments