വിദേശത്ത് നിന്നുമെത്തിയ വനിതയുടെ ലഗ്ഗേജ് ബാഗിൽ നിന്നും 22 വിവിധ ഇനം വിഷ പാമ്പുകളും ഒരു ഓന്തും പിടിച്ചെടുത്ത് ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ. മലേഷ്യയിലെ ക്വാല ലംപുരിൽ നിന്നുമെത്തിയ വനിതയുടെ ലഗ്ഗേജിൽ നിന്നുമാണ് വിഷ പാമ്പുകളും ഓന്തും പിടികൂടിയത്.
ഏപ്രിൽ 28 വെള്ളിയാഴ്ച ക്വാല ലംപുരിൽ നിന്നുമെത്തിയ എകെ13 വിമാനത്തിൽ എത്തിയ വിദേശ വനിതയെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. വനജീവി സംരക്ഷണ നിയമപ്രകാരമാണ് സ്ത്രീയെ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയത്.
പരിശോധനയിൽ വിവിധ ഇനത്തിൽ പെട്ട 22 പാമ്പുകളും ഒരു ഓന്തിനെയുമാണ് സ്ത്രീയുടെ ലഗ്ഗേജിൽ നിന്നും കണ്ടെത്തിയത്. ഈ ഉരകങ്ങൾ എല്ലാം പിടിച്ചെടുക്കുകയും ക്വാല ലംപുരിൽ നിന്നുമെത്തിയ യാത്രക്കാരിക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അറസ്റ്റിലായ യാത്രക്കാരിയെ ഇന്നലെ ഏപ്രിൽ 29 ശനിയാഴ്ച കോടതി ഹാജരാക്കി. കോടതി യാത്രക്കാരിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.