Monday
22 December 2025
19.8 C
Kerala
HomeEntertainment3 വർഷങ്ങൾക്ക് ശേഷം ഉർവശിയുടെ മലയാള ചിത്രം തീയേറ്ററുകളിലേക്ക്

3 വർഷങ്ങൾക്ക് ശേഷം ഉർവശിയുടെ മലയാള ചിത്രം തീയേറ്ററുകളിലേക്ക്

ഉർവ്വശിയും ബാലു വർഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചാൾസ് എന്റർപ്രൈസസിന്റെ റിലീസ് തീയതി പുറത്തുവിട്ടു. മെയ് 5 ന് ചിത്രം തീയറ്ററുകളിലെത്തും. 2020 ലാണ് അവസാനമായി ഉർവശിയുടെ മലയാള ചിത്രം തീയേറ്ററുകളിലെത്തിയത്. 3 വർഷങ്ങൾക്കിപ്പുറം ഒരുപാട് പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. കോമഡി എന്റെർറ്റൈനെർ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്. സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു അനുഭവം തന്നെ നൽകാൻ ചിത്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

നേരത്തെ ചാൾസ് എന്റർപ്രൈസിന്റെതായി പുറത്തു വന്ന ഗാനങ്ങളും ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഉർവ്വശി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാ.രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. രസകരമായ നർമ്മ മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ഒരു ഫാമിലി മിസ്റ്ററി ഡ്രാമയാണ് ഈ സിനിമ എന്നത് നേരത്തെ പ്രേക്ഷകരിലേക്ക് എത്തിയ വീഡിയോകളിൽ നിന്ന് വ്യക്തമായിരുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ഉര്‍വ്വശിക്കും കലൈയരസനും പുറമേ ബാലുവര്‍ഗീസ്, ഗുരു സോമസുന്ദരം, , അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സഹനിര്‍മ്മാണം പ്രദീപ് മേനോന്‍, അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം – മനു ജഗദ്, സംഗീതം – സുബ്രഹ്മണ്യന്‍ കെ വി ഗാനരചന -അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവര്‍ നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം – അശോക് പൊന്നപ്പൻ എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആര്‍ മേക്കപ്പ് – സുരേഷ്, പി ആർ ഒ- വൈശാഖ് സി വടക്കേവീട്. ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസ് മെയ്‌ മാസത്തിൽ തിയേറ്ററുകളിൽ എത്തും.

RELATED ARTICLES

Most Popular

Recent Comments