വേനല്‍ മഴ സജീവമാകും; നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറിടത്ത് മഞ്ഞ അലര്‍ട്ട്

0
89

സംസ്ഥാനത്ത് വേനല്‍ മഴ സജീവമാകുമെന്ന് കാലാവസ്ഥാ പ്രവചനം. നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഇന്ന് ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് നിലവിലുണ്ട്. വരും ദിവസങ്ങളിലും വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഏപ്രില്‍ 29- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

ഏപ്രില്‍ 30- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്

മേയ് 01- പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍

മേയ് 02- പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍

മേയ് 03- പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍