Saturday
20 December 2025
17.8 C
Kerala
HomeIndiaആന്ധ്രാപ്രദേശ് ബോര്‍ഡ്പ്ല സ് വണ്‍, പ്ലസ് ടു പരീക്ഷാഫലം വന്നു; 48 മണിക്കൂറിനുള്ളില്‍ ആത്മഹത്യ ചെയ്തത്...

ആന്ധ്രാപ്രദേശ് ബോര്‍ഡ്പ്ല സ് വണ്‍, പ്ലസ് ടു പരീക്ഷാഫലം വന്നു; 48 മണിക്കൂറിനുള്ളില്‍ ആത്മഹത്യ ചെയ്തത് 9 വിദ്യാര്‍ത്ഥികള്‍

ആന്ധ്രാപ്രദേശ് ബോര്‍ഡ് ഒഫ് ഇന്റര്‍മീഡിയറ്റ് എക്‌സാമിനേഷന്‍ പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാഫലം വന്ന് 48മണിക്കൂറിനുള്ളില്‍ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്.

പരീക്ഷയില്‍ ജയിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത്. ബുധനാഴ്ചയാണ് പരീക്ഷാഫലം പുറത്തുവന്നത്. ആത്മഹത്യാശ്രമം നടത്തിയ രണ്ട് കുട്ടികള്‍ ചികിത്സയിലാണ്. 10 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. അതില്‍ പ്ലസ് വണ്ണിലെ വിജയശതമാനം 61ഉം പ്ലസ് ടുവിലെത് 72ശതമാനവുമാണ്.

ശ്രീകാകുളം ജില്ലയിലെ17കാരനായ ബി തരുണ്‍ ട്രെയിനിന് മുന്നില്‍ ചാടിആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്. ദണ്ഡു ഗോപാലപുരം ഗ്രാമത്തില്‍ നിന്നുള്ള തരുണ്‍ പ്ലസ് വണ്‍ പരീക്ഷയിലെ ചില വിഷയങ്ങളില്‍ തോറ്റിരുന്നു. വിശാഖപട്ടണത്തെ മല്‍ക്കപുരത്ത് പതിനാറു വയസുകാരിയായ അഖിലശ്രീയും വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടി പ്ലസ് വണ്‍ പരീക്ഷയിലെ ചില വിഷയങ്ങളില്‍ തോറ്റിരുന്നു. വിശാഖപട്ടണത്തെ കഞ്ചാരപാലത്തെ വസതിയില്‍ 18കാരന്‍ തൂങ്ങിമരിച്ചു. കുട്ടി പ്ലസ് ടു പരീക്ഷയില്‍ ഒരു വിഷയത്തില്‍ തോറ്റിരുന്നതായാണ് റിപ്പോര്‍ട്ട്.

ചിറ്റൂര്‍ ജില്ലയില്‍ 17വയസുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. ഒരു പെണ്‍കുട്ടി തടാകത്തില്‍ ചാടിയും അതേ ജില്ലയിലെ ഒരു ആണ്‍കുട്ടി കീടനാശിനി കഴിച്ചുമാണ് ആത്മഹത്യ ചെയ്തത്. പ്ലസ് വണ്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് 17വയസുള്ള മറ്റൊരു വിദ്യാര്‍ത്ഥി അനകപ്പള്ളിയിലെ വസതിയില്‍ തൂങ്ങിമരിച്ചു.

അതേസമയം, ഇന്ത്യയിലെ പ്രീമിയര്‍ കോളേജുകളില്‍ ആത്മഹത്യകള്‍ പെരുകുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐഐടി) വിവിധ ക്യാമ്ബസുകളില്‍ നാല് വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എവിടെയാണ് പിഴവ് സംഭവിക്കുന്നതെന്നും എന്താണ് വിദ്യാര്‍ത്ഥിക്കളെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

RELATED ARTICLES

Most Popular

Recent Comments