ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ജനാലയിലൂടെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി യുവതി

0
55

ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ജനാലയിലൂടെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ കസബ മേഖലയിലാണ് സംഭവം. യുവതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. നവംബറിൽ വിവാഹം നടന്ന യുവതിയുടെ ഭർത്താവ് മദ്യപാനിയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ശുചിമുറിയിൽ പോയ യുവതി അവിടെ വച്ച് പ്രസവിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ആശയക്കുഴപ്പത്തിലായ താൻ കുഞ്ഞിനെ ജനാല വഴി പുറത്തേക്ക് എറിയുകയായിരുന്നു എന്ന് യുവതി മൊഴി നൽകിയതായി പൊലീസ് പറയുന്നു. ജനൽ ചില്ല് തകർത്താണ് കുഞ്ഞ് പുറത്തുവീണത്.

താൻ ഗർഭിണിയായിരുന്ന കാര്യം അറിയില്ലായിരുന്നു എന്ന് യുവതി മൊഴിനൽകി. ആർത്തവചക്രത്തിൽ മാറ്റം ഉണ്ടായിരുന്നില്ല എന്നും യുവതി പറഞ്ഞതായി പൊലീസ് പറയുന്നു. ജനൽച്ചില്ല് പൊട്ടുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം കുട്ടി മരിച്ചതായി പൊലീസ് പറയുന്നു.