Saturday
20 December 2025
27.8 C
Kerala
HomeIndiaരാഹുലിന് തൽക്കാലം ആശ്വാസം; മാനനഷ്ടക്കേസിലെ തുടർ നടപടികളിൽ ഹൈക്കോടതിയുടെ സ്റ്റേ

രാഹുലിന് തൽക്കാലം ആശ്വാസം; മാനനഷ്ടക്കേസിലെ തുടർ നടപടികളിൽ ഹൈക്കോടതിയുടെ സ്റ്റേ

രാഹുൽ ഗാന്ധി കർണാടകത്തിലെ ബെല്ലാരിയിൽ നടത്തിയ മോദി പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ തൽക്കാലം ആശ്വസിക്കാം. കേസുമായി ബന്ധപ്പെട്ട തുടർ നടപടികളിൽ പട്‌ന ഹൈക്കോടതിയുടെ സ്റ്റേ. രാജ്യസഭാ എംപി സുശീൽ കുമാർ മോദിയ രാഹുൽ ​ഗാന്ധിക്കെതിരെ നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി. മെയ് 16 വരെയാണ് എല്ലാ നടപടികളും സ്റ്റേ ചെയ്തുകണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. കേസിൽ രാഹുൽ ഗാന്ധി ചൊവ്വാഴ്ച വിചാരണ കോടതിയിൽ ഹാജരാകാൻ ഇരിക്കെയാണ് ഹൈക്കോടതി സ്‌റ്റേ വന്നിരിക്കുന്നത്.

ഈ സാഹചര്യത്തിൽ വിചാരണ കോടതിയിൽ രാഹുലിന് ഹാജരാകേണ്ടതില്ല. കേസ് ഹൈക്കോടതി വീണ്ടും മേയ് 15 ന് പരിഗണിക്കും. തനിക്കെതിരായി നൽകിയിരിക്കുന്ന ഹർജി തള്ളണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് സന്ദീപ് സിങ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഇതേ പരാമർശത്തിന്റെ പേരിൽ സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ച സാഹചര്യത്തിൽ പ്ടന കോടതി കേസ് പരിഗണിക്കുന്നത് നിയമവിരുദ്ധമാണെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദത്തെ തുടർന്നാണ് ഈ നടപടി.

2019ലാണ് കേസിനാസ്പദമായ പരാമർശം ഉണ്ടായത്. ബെല്ലാരിയിൽ നടന്ന ഇലക്ഷൻ പ്രചാരണത്തിനിടയിൽ ന‍ടത്തിയ പ്രസം​ഗത്തിൽ . ‘എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് വരുന്നത്’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതാണിപ്പോൾ രാഹുലിന് എം.പി സ്ഥാനം വരെ നഷ്ടപ്പെടാൻ കാരണമായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി നൽകിയ മാനനഷ്ടക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ടുവർഷം തടവ് വിധിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments