Saturday
20 December 2025
22.8 C
Kerala
HomeIndiaഫ്‌ളൈ ദുബൈ വിമാനത്തിന് തീ പിടിച്ചു; യാത്രക്കാരെല്ലാം സുരക്ഷിതർ

ഫ്‌ളൈ ദുബൈ വിമാനത്തിന് തീ പിടിച്ചു; യാത്രക്കാരെല്ലാം സുരക്ഷിതർ

ഫ്‌ളൈ ദുബൈ വിമാനത്തിന് തീ പിടിച്ചു. കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്ന വിമാനത്തിനാണ് തീ പിടിച്ചത്. തുടർന്ന് അധികൃതർ പരിഭ്രാന്തിയിലായെങ്കിലും നിലവിൽ തകരാർ പരിഹരിച്ച് വിമാനം ദുബായിലേക്ക് തന്നെ യാത്രയായിട്ടുണ്ട്.

169 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിനാണ് തീ പിടിച്ചത്. എഞ്ചിൻ തകരാറാണ് തീ പിടുത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. എന്നാൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.

കാഠ്മണ്ഡു വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലായിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments