Friday
19 December 2025
28.8 C
Kerala
HomeKeralaകനത്ത ചൂട്; താപനില 4 ഡിഗ്രിവരെ ഉയരും; 5 ജില്ലകളില്‍ യെലോ അലര്‍ട്ട്

കനത്ത ചൂട്; താപനില 4 ഡിഗ്രിവരെ ഉയരും; 5 ജില്ലകളില്‍ യെലോ അലര്‍ട്ട്

സംസ്ഥാനത്ത് കഠിനമായചൂടിനെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കോട്ടയം, ആലപ്പുഴ, കൊല്ലം , തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ചൂട് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പൊതുപരിപാടികളില്‍ അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികള്‍ ഇന്നും നാളെയും സംസ്ഥാനത്തു നടക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതപാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

പാലക്കാട്, കോട്ടയം, ആലപ്പുഴ, കൊല്ലം , തിരുവനന്തപുരം ജില്ലകളിലാണ് ഉയര്‍ന്ന താപനിലക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മലയോരപ്രദേശങ്ങളിലൊഴികെയാണ് കടുത്ത ചൂട് അനുഭവപ്പെടുന്നത്. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രിവരെ ചൂടുയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട് 39, കോട്ടയം ആലപ്പുഴ, കൊല്ലം 37, തിരുവനന്തപുരം 36 ഡിഗ്രിസെല്‍സ്യസ് വരെ ചൂട് ഉയരും. അന്തരീക്ഷ ഈര്‍പ്പം കൂടുതലായതിനാല്‍ അനുഭവവേദ്യമാകുന്ന താപ ഇന്‍ഡക്്സും ഉയര്‍ന്നു നില്‍ക്കുകയാണ്. കഠിനമായ ചൂടുള്ളതിനാല്‍ പൊതുപരിപാടികളില്‍ അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

നിര്‍ജലീകരണവും സൂര്യാതപവും വരാതെ ശ്രദ്ധിക്കണം. പൊലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം ഉറപ്പാക്കണം. രോഗാവസ്ഥയിലുള്ളവര്‍, ഭിന്നശേഷിക്കാര്‍ , ഗര്‍ഭിണികള്‍ എന്നിവര്‍ ഉച്ചസമയത്തുള്ള പൊതുപരിപാടികളില്‍ പങ്കെടുക്കരുത്. വലിയ പരിപാടികള്‍ നടക്കുന്ന ഇടങ്ങളില്‍ ഫസ്റ്റ് എയ്ഡ് സൗകര്യം വേണം. പരിസരത്തെ ആശുപത്രികളില്‍ അടിയന്തര ചകിത്സാ സൗകര്യം ഉറപ്പാക്കണം. ആബുലന്‍സുകള്‍ സജ്ജമാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. മിക്കജില്ലകളിലും ഒറ്റപ്പെട്ട മഴക്കും ഇടി മിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ മഴതുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments