Wednesday
31 December 2025
30.8 C
Kerala
HomeIndiaകുതിച്ചുയർന്ന് പിഎസ്എൽവി സി 55;

കുതിച്ചുയർന്ന് പിഎസ്എൽവി സി 55;

ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവി അൻപത്തിയഞ്ചാം ദൗത്യം തുടങ്ങി. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് പിഎസ്എൽവി സി55 വിക്ഷേപിച്ചു. ഇസ്രോയുടെവാണിജ്യ വിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡിന് വേണ്ടി നടത്തുന്ന സമ്പൂർണ വാണിജ്യ വിക്ഷേപണമാണ് ഇത്. സിങ്കപ്പൂരിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് 2 വും നാനോ ഉപഗ്രഹമായ ലൂംലൈറ്റ് 4 മാണ് പിഎസ്എൽവി ഇക്കുറി ഭ്രമണപഥത്തിൽ എത്തിക്കുക.

ഉപഗ്രഹങ്ങൾ വേർപെട്ടതിന് ശേഷം റോക്കറ്റിന്റെ നാലാം ഘട്ടമായ പിഎസ് 4 പരീക്ഷണങ്ങൾക്കായി ഭ്രമണപഥത്തിൽ അൽപ്പനേരം നിലനിർത്തുന്ന പരീക്ഷണവും ദൗത്യത്തിനൊപ്പം നടക്കും. വിവിധ സ്പെയ്സ് സ്റ്റാർട്ടപ്പുകളുടെ ഏഴ് ചെറു പേ ലോഡുകളാകും ഈ ഘട്ടത്തിൽ ഉപയോഗിക്കുക. ഇത് മൂന്നാം തവണയാണ് ഇസ്രോ ഈ പരീക്ഷണം നടത്തുന്നത്.

പറയുന്നയർന്ന വിക്ഷേപണ വാഹനം 19 മിനിറ്റ് 51 സെക്കന്റിൽ ഉപഗ്രഹം ടെലിയോസ് 2 വിനെ ഭ്രമണപഥത്തിൽ വിടും. 20 മിനുട്ട് 35 സെക്കന്റിൽ നാനോ ഉപഗ്രഹമായ ലൂംലൈറ്റ് 4 ഭ്രമണപഥത്തിൽ എത്തിക്കും. ഈ ഘട്ടം കഴിഞ്ഞാലേ വിക്ഷേപണം വിജയകരമാണോയെന്ന് പറയാനാവൂ.

RELATED ARTICLES

Most Popular

Recent Comments