നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമാ ഇസ്മായില്‍ (93) അന്തരിച്ചു

0
68

നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമാ ഇസ്മായില്‍ (93) അന്തരിച്ചു. നടന്‍ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കള്‍.

നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അഷ്കര്‍ സൗദാന്‍, മഖ്‌ബൂല്‍ സല്‍മാന്‍ എന്നിവരുടെ മുത്തശ്ശിയാണ്. കോട്ടയം ചെമ്ബ് പരേതനായ പാണപറമ്ബില്‍ ഇസ്മായേലിന്റെ പത്നിയാണ്.

മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്ബ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന. ഖബറടക്കം ഇന്ന് വൈകുന്നേരം 4ന് ചെമ്ബ് ജും ആ മസ്ജിദ് ഖബര്‍സ്ഥാനില്‍.