പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ചു; ഓർത്തഡോക്സ് സഭാ വൈദികൻ അറസ്റ്റിൽ

0
172

പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച ഓർത്തഡോക്സ് സഭാ വൈദികനെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. വൈദികനായ ഷിമയൂൺ റമ്പാനെ (77) യാണ് മൂവാറ്റുപുഴ ഊന്നുകൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയിൽ നിന്നും സഭ നീക്കിയിരുന്നു.

ഏപ്രിൽ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയിൽ വച്ച് പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി.പെൺകുട്ടി പരാതിപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.ഇന്ന് രാവിലെ വൈദികനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

പത്തനംതിട്ട സ്വദേശിയായ വൈദികൻ ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായാണ് പള്ളിയിൽ താൽക്കാലിക ചുമതലയുമായെത്തിയത്.