പാഠപുസ്തകം, സ്‌കൂൾ യൂണിഫോം വിതരണം; സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 25 ന് നടക്കും

0
111

ഈ അദ്ധ്യയന വർഷത്തെ പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട ഒന്നാം വാല്യം ആകെ രണ്ടു കോടി എൺപത്തിയൊന്ന് ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി ഉത്തരവ് നൽകി. അച്ചടി നിലവിൽ പുരോഗമിക്കുകയാണ് എന്ന് കെ.ബി .പി .എസ്. അറിയിച്ചിട്ടുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളിലെ നാൽപത് ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി ജില്ലാ ഹബുകളിൽ എത്തിച്ചിട്ടുണ്ട്. കുടുംബശ്രീ വഴിയാണ് പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. 2023 – 24 അദ്ധ്യയന വർഷം ആവശ്യമായ ഒന്നാം വാല്യം പാഠപുസ്തകങ്ങൾ ആകെ രണ്ട് കോടി തൊണ്ണൂറ് ലക്ഷം പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 25 ന് വൈകുന്നേരം 3.00 മണിക്ക് ആലപ്പുഴയിൽ നടക്കും.

2023 – 24 കൈത്തറി യൂണിഫോം വിതരണം ചെയ്യാൻ നൂറ്റി മുപ്പത് കോടി രൂപ ചെലവ് വരും. നാൽപത്തി രണ്ട് ലക്ഷം മീറ്റർ തുണിയാണ് ഇതിന് വേണ്ടി വരിക. പത്ത് ലക്ഷത്തിൽപ്പരം കുട്ടികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. മാർച്ച് 25 ന് രാവിലെ 10.00 മണിക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് വെച്ച് നടക്കും.