Tuesday
30 December 2025
31.8 C
Kerala
HomeIndiaഹാൾമാർക്കിംഗ് ഇല്ലാത്ത സ്വർണ്ണാഭരണങ്ങൾ ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ വിൽക്കാൻ കഴിയില്ല

ഹാൾമാർക്കിംഗ് ഇല്ലാത്ത സ്വർണ്ണാഭരണങ്ങൾ ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ വിൽക്കാൻ കഴിയില്ല

ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ (HUID) ഇല്ലാത്ത സ്വർണ്ണം ഏപ്രിൽ 1 മുതൽ വിൽക്കാൻ പാടില്ലെന്ന് കേന്ദ്രസർക്കാർ നിർദേശം. ഉപഭോക്തൃകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി നിധി ഖാരെയാണ് സർക്കാർ തീരുമാനം വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഉപഭോക്താക്കളുടെ താൽപര്യം കണക്കിലെടുത്ത്, ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ ഇല്ലാത്ത സ്വർണ്ണാഭരണങ്ങളുടെയും മറ്റ് സ്വർണ്ണ വസ്തുകളുടെയും വിൽപ്പന നിരോധിക്കാൻ ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം തീരുമാനമെടുത്തതായി അവർ അറിയിച്ചു.

സ്വർണ്ണാഭരണങ്ങളിലും മറ്റ് വസ്തുക്കളിലുമുള്ള വിലയേറിയ ലോഹത്തിന്റെ ആനുപാതികമായ ഉള്ളടക്കത്തിന്റെ കൃത്യമായ നിർണ്ണയവും ഔദ്യോഗിക റെക്കോർഡിംഗുമാണ് ഹാൾമാർക്കിംഗ്. സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനുള്ള പ്യൂരിറ്റി സർട്ടിഫിക്കേഷനുകളാണ് ബിഐഎസ് ഹാൾമാർക്കിങ്. ആഭരണങ്ങൾ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കാനുള്ള മികച്ച മാർഗമാണ് ഹാൾമാർക്ക്. സർക്കാർ ഏജൻസിയായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അഥവാ ബിഐഎസ് ആണ് സ്വർണത്തിന്റെ പരിശുദ്ധി അളന്ന് ഹാൾമാർക്ക് ചെയ്യുന്നത്. ഹാൾമാർക്ക് സ്വർണം സർട്ടിഫൈഡ് സ്വർണ്ണമാണ്. സ്റ്റാൻ‌ഡേർഡ് ബി‌ഐ‌എസ് ലോഗോ, അസ്സെയിങ്, ഹാൾമാർക്കിങ് സെന്ററിന്റെ ലോഗോ/ നമ്പർ, ജ്വല്ലേഴ്സ് ഐഡന്റിഫിക്കേഷൻ മാർക്ക്/ ലോഗോ, കാരാറ്റിലും സൂക്ഷ്മതയിലുമുള്ള പ്യൂരിറ്റി മാർക്ക് എന്നിവ ഹാൾമാർക്ക് ചെയ്ത സ്വർണത്തിൽ പതിച്ചിട്ടുണ്ടാകും.

22K916 – 22 കാരറ്റിന് തുല്യമാണ്

18K750 – 18 കാരറ്റിന് തുല്യമാണ്

14K585 – 14 കാരറ്റിന് തുല്യമാണ്

2023 മാർച്ച് 31-ന് ശേഷം, ആൽഫാന്യൂമെറിക് HUID-കളുടെ 6 അക്കങ്ങൾ മാത്രമേ സാധുതയുള്ളതായി കണക്കാക്കൂ. നേരത്തെ ബിഐഎസ് 4, 6 അക്ക ഐഡികൾ സാധുതയുള്ളതായി കണക്കാക്കിയിരുന്നു, എന്നാൽ ഇപ്പോൾ 6 അക്ക HUID-കൾ മാത്രമേ സാധുതയുള്ളൂ. ഇന്ത്യയിൽ ഹാൾമാർക്കിംഗ് സ്വീകരിക്കുന്നതിനുള്ള പ്രക്രിയ ഘട്ടംഘട്ടമായി ആരംഭിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ 10.56 കോടി സ്വർണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്യപ്പെട്ടതായി നിധി ഖാരെ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments