കറുപ്പ് നിറത്തിന് എവിടെയും വിലക്കില്ല – മാധ്യമ വാര്‍ത്തകള്‍ വ്യാജം

0
73

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയെന്ന മധ്യമ വാര്‍ത്ത പുറത്തു വന്നിരുന്നു. കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് കോളേജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക്  കറുപ്പ് നിറം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ മുഖ്യമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത മന്ത്രി മുഹമ്മദ് റിയാസ് ധരിച്ചത് കറുപ്പ് നിറത്തിലുള്ള ഷര്‍ട്ടാണ്. ഇവയ്ക്ക് പുറമെ സദസിൽ രണ്ട് കറുത്ത പർദ്ദ ഇട്ട സ്ത്രീകൾ ഉണ്ടായിരുന്നു. അവർ കാസർഗോഡ് ജില്ലയിലെ ലീഗ് നേതാവ് ചെമ്മനാട് ഗ്രാമപഞ്ചായത്ത്  പ്രസിഡൻ്റ്  സുഫൈദ അബുബക്കറും ,മറ്റൊരു പഞ്ചായത്ത് അംഗവുമായിരുന്നു. ഇവര്‍ കറുത്ത പര്‍ദ ധരിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്. കറുപ്പിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇത് എങ്ങനെ സംഭവിക്കുമായിരുന്നു.

മുഖ്യമന്ത്രിക്ക് ആക്രമണ  ഭീഷണിയുണ്ട് എന്നതിനാലാണ് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്.  വിമാനത്തിനുള്ളിൽ വെച്ച് പോലും ആക്രമിക്കുന്ന തലത്തിലേക്ക് പ്രതിഷേധം വളർന്നിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ടതായി വന്നിട്ടുണ്ട് 

ഇത് മുൻ കാലത്തും ഉണ്ടായിട്ടുണ്ട് 

സുരക്ഷയുടെ പേരിൽ ആദിവാസി സ്ത്രീകളുടെ കച്ച അഴിപ്പിച്ച സംഭവം മുൻ സർക്കാരിൻ്റെ കാലത്ത് ഉണ്ടായിട്ടുണ്ട്. നിയമസഭയിൽ ഇക്കാര്യം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ സമ്മതിച്ചിട്ടുണ്ട്. 

2011ൽ ഉമ്മൻചാണ്ടി അധികാരത്തിലേറി ഒരുവർഷം തികയുംമുമ്പാണ്‌ വയനാട്ടിലെ ആദിവാസി സ്‌ത്രീകളുടെ അരയിൽ കെട്ടിയിരുന്ന കച്ച അഴിപ്പിച്ചത്‌. ആദിവാസി സ്‌‌ത്രീകളുടെ കച്ച അഴിപ്പിച്ച പൊലീസ് നടപടിയെ കുറിച്ച് കെ രാധാകൃഷ്‌ണന്റെ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഉത്തരത്തിലാണ് പൊലീസ് നടപടിയെ കുറിച്ച് വിശദീകരിച്ചത്. “16.09.11ലെ മുഖ്യമന്ത്രിയുടെ വയനാട് ജില്ലാ സന്ദർശന വേളയിൽ കൽപ്പറ്റ സിവിൽ സ്‌റ്റേഷൻ കോമ്പൗണ്ടിൽ വച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ വേദിയിലേക്ക് പോയ ആദിവാസി സ്‌ത്രീകളിൽ മൂന്ന് പേർ മേൽ വസ്ത്രത്തിന് പുറമേ കറുത്ത തുണി അരയിൽ കച്ചയായി ധരിച്ചത് കാണപ്പെട്ടു.മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് അവഹേളിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാപരമായ കാരണങ്ങളാൽ തൽക്കാലത്തേക്ക് പ്രസ്‌തുത കച്ച ഒഴിവാക്കുവാൻ തൽസമയം ഡ്യൂട്ടിയിലുണ്ടാരുന്ന വനിതാ പൊലീസുകാർ അഭ്യാർത്ഥിച്ചതിൻ പ്രകാരം ആദിവാസി സ്‌ത്രീകൾ സ്വമേധയാ കച്ച ഒഴിവാക്കിയിരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്”- എന്നാണ് ഉമ്മൻ ചാണ്ടി മറുപടി നൽകിയത്.

കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഉമ്മൻ ചാണ്ടിക്ക് സുരക്ഷ വർദ്ധിപ്പിച്ചിരുന്നു .അന്ന്  കമാൻഡോകളുടെ സുരക്ഷ കൂടാതെ നിലവധി വാഹനങ്ങളുടെ അകമ്പടിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മുൻ UDF സർക്കാരിൻ്റെ കാലത്ത് മന്ത്രിമാരെ തെരുവിൽ തടഞ്ഞതിൻ്റെ പേരിൽ യുവാക്കളെ വെടിവെച്ച് കൊല്ലുക പോലും ഉണ്ടായിട്ടുണ്ട്. 

ഇലട്രിക്ക് ലാത്തി പ്രയോഗം കണ്ണൂർ നടത്തിയപ്പോൾ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സിപിഎം പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം പോലീസ് തകര്‍ത്തു. മെഡിക്കല്‍ കോളേജ് സ്വദേശി  ജയപ്രസാദിനാണ് ക്രൂരമായ പോലീസ് പീഡനം ഏറ്റുവാങ്ങേണ്ടി  വന്നത്. ബൂട്ടിട്ട കാലുകൊണ്ട് പല തവണ ജയപ്രസാദിന്റെ ജനനേന്ദ്രിയത്തില്‍ പോലീസുകാര്‍ ചവിട്ടി. പിന്നീട് പാന്റിന്റെ സിബ് അഴിച്ച് ലാത്തികൊണ്ട് കുത്തിയും പരിക്കേല്‍പിച്ചു. കറുത്ത ഷര്‍ട്ട് ഊരി റോഡില്‍ നിന്ന ജയപ്രസാദിനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു

എന്നാൽ ഇവിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഇരച്ച് കയറി സ്വയം അപകടം സൃഷ്ടിക്കാൻ ആണ് പ്രതിഷേധക്കാർ തുനിയുന്നതെന്ന് നമ്മുക്ക് കാണാന്‍ സാധിക്കും.