Wednesday
31 December 2025
26.8 C
Kerala
HomeWorldഅടുത്ത മൂന്നു വർഷത്തിനുള്ളിൽ നിരത്തിൽ പറക്കും ടാക്‌സികൾ സജ്ജമാകുമെന്ന് ദുബായ്

അടുത്ത മൂന്നു വർഷത്തിനുള്ളിൽ നിരത്തിൽ പറക്കും ടാക്‌സികൾ സജ്ജമാകുമെന്ന് ദുബായ്

ആഗോള സർക്കാർ ഉച്ചകോടിയോടനുബന്ധിച്ച് ആർ ടി എ ഒരുക്കിയ പ്രദർശനത്തിൽ പറക്കും കാറുകൾ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ വിപ്ലവകരമായ മാറ്റം ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. നാലുപേർക്ക് സഞ്ചരിക്കാവുന്ന പറക്കും ടാക്‌സികളുടെ വേഗത മണിക്കൂറിൽ 300 കിലോമീറ്റർ ആയിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

2017 ലെ ആഗോള സർക്കാർ ഉച്ചകോടിയിൽ ഇതിന്റെ ഒരു മാതൃക ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് ഇതിന്റെ പരീക്ഷണ പറക്കലും പദ്ധതികളുമായി ആർടിഎ മുന്നോട്ടു പോകുകയായിരുന്നു. ആഗോള സർക്കാർ ഉച്ചകോടിയിൽ ഇതിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരം പ്രഖ്യാപിച്ചതോടെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് ഇനി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാം.

2030 ഓടെ 25% യാത്രകളും ഡ്രൈവറില്ലാ വാഹനങ്ങൾ വഴി നടപ്പിലാക്കാൻ ലക്ഷ്യമിട്ടിട്ടുള്ള ആർടിഒയുടെ സെൽഫ് ഡൈവിംഗ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജിയെ ശക്തിപ്പെടുത്തുന്നതാണ് പറക്കും ടാക്‌സികളുടെ രംഗപ്രവേശനം. 2026 മുതൽ ഘട്ടം ഘട്ടമായി പറക്കും ടാക്‌സികൾ അധികൃതർ നടപ്പിലാക്കും. 2023 അവസാനത്തോടെ 10 ഓട്ടോണമസ് ടാക്‌സികൾ ജിഎം ക്രൂയിസുമായി സഹകരിച്ച് പ്രവർത്തനം ആരംഭിക്കാൻ അധികൃതർ ആലോചിച്ചു വരുന്നു. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം ബദലായി ലക്ഷ്യമിട്ടിട്ടുള്ള ആർ ടി എ ഒട്ടേറെ നൂതന പദ്ധതികളുമായാണ് ഗതാഗതരംഗത്ത് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments