Monday
12 January 2026
23.8 C
Kerala
HomeKeralaപഴയകട-മാവിളക്കടവ് റോഡ് ക്രോസ് ചെയ്യുന്നിടത്ത് വെഹിക്കുലര്‍ ഓവര്‍പാസും അണ്ടര്‍പാസും

പഴയകട-മാവിളക്കടവ് റോഡ് ക്രോസ് ചെയ്യുന്നിടത്ത് വെഹിക്കുലര്‍ ഓവര്‍പാസും അണ്ടര്‍പാസും

നെയ്യാറ്റിൻകരയിലെ പഴയകട-മാവിളക്കടവ് റോഡ് ക്രോസ് ചെയ്യുന്നിടത്തു നിന്നും 180 മീറ്റര്‍ മാറി ഒരു വെഹിക്കുലര്‍ ഓവര്‍പാസും 240 മീറ്റര്‍ മാറി ഒരു വെഹിക്കുലര്‍ അണ്ടര്‍പാസും നിര്‍മ്മിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. കെ.ആന്‍സലന്‍ എം.എൽ.എ നല്‍കിയ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിന് കീഴിലുള്ള ദേശീയപാത അതോറിറ്റിയുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ട വിഷയമാണ് കെ.ആന്‍സലന്‍ എം.എല്‍.എ സബ്മിഷനായി ഉന്നയിക്കുന്നത്. പഴയകട-മാവിളക്കടവ് റോഡ് ക്രോസ് ചെയ്യുന്ന ഭാഗത്ത് ഫ്ലൈഓവര്‍ നിര്‍മ്മിക്കണമെന്നതാണ് സബ്മിഷനിലെ ആവശ്യമെന്ന് മന്ത്രി വ്യക്തമാക്കി.

ഇതിന് ദേശീയപാത അതോറിറ്റി നല്‍കിയ മറുപടി പ്രകാരം ഈ ജംഗ്ഷന് സമീപം 180 മീറ്റര്‍ മാറി ഒരു വെഹിക്കുലര്‍ ഓവര്‍പാസും 240 മീറ്റര്‍ മാറി ഒരു വെഹിക്കുലര്‍ അണ്ടര്‍പാസും നിര്‍മ്മിച്ചിട്ടുണ്ട്. നിലവില്‍ 95% പ്രവൃത്തി പൂര്‍ത്തീകരിച്ചിരിക്കുകയാണ്. പ്രവൃത്തി പൂര്‍ത്തീകരണ ഘട്ടത്തില്‍ Change of scope proposal-കള്‍ പരിഗണിക്കാനാവില്ല എന്ന് NHAI അറിയിച്ചി ട്ടുണ്ട്. എന്നാൽ Operation & Maintainance കാലയളവില്‍ സാങ്കേതിക സാധ്യത പരിശോധിച്ച് ഫ്ലൈഓവര്‍ നിര്‍മ്മാണം പരിഗണിക്കാമെന്ന് NHAI അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments