വയനാട്ടില്‍ നിന്നെത്തിയ രോഗിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സ ഉറപ്പാക്കി

0
113

വയനാട്ടില്‍ നിന്നുള്ള രോഗിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ ഉറപ്പാക്കി. വയനാട്ടിൽ നിന്നെത്തിയ നിർദ്ധന രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് ആശങ്ക നിലനിന്നിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇതിനെക്കുറിച്ച് അന്വേഷിക്കാനും വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നൽകുകയും ചെയ്തു. തെറ്റായ പ്രചരണമാണെന്നും രോഗിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായും മെഡിക്കൽ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.