സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

0
75

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ്സ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തില്‍ തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ എസ്സ്.എസ്സ്.എല്‍.സി യോഗ്യതയുള്ള, നാല്പത് ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കായി ഓണ്‍ലൈനായി നടത്തുന്ന സൗജന്യ പി.എസ.്‌സി പരീക്ഷാ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറം സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ നിന്ന് നേരിട്ടും ceds.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ഫെബ്രവരി 10 ന് മുമ്പായി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2345627, 8289827857