പോറസ് സിനിമാസിൻ്റെ ബാനറിൽ പ്രേം കല്ലാട്ട് അവതരിപ്പിക്കുന്ന അസ്ത്ര എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നടൻ ജയസൂര്യയുടെ ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടുമാണ്.
വയനാടിൻ്റെ പശ്ചാത്തലത്തിൽ ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അമിത് ചക്കാലക്കൽ നായകനാകുന്ന ഈ ചിത്രത്തിൽ പുതുമുഖം സുഹാസിനികുമരനാണ് നായിക. കലാഭവൻ ഷാജോൺ, സുധീർ കരമന, സന്തോഷം കീഴാറ്റൂർ, അബു സലിം ,ശ്രീകാന്ത് മുരളി, മേലനാഥൻ, ജയകൃഷ്ണൻ, ചെമ്പിൽ അശോകൻ, രേണു സൗന്ദർ ,നീ നാക്കുറുപ്പ് ,ജിജുരാജ്, നീനാ ക്കുറുപ്പ് ,ബിഗ് ബോസ് താരം സന്ധ്യാ മനോജ്,, പരസ്പരം പ്രദീപ് സനൽ കല്ലാട്ട്, എന്നിവരും പ്രധാന താരങ്ങളാണ്.
വിനു കെ.മോഹൻ, ജിജുരാജ് എന്നിവരാണ് രചന നിർവ്വഹിരി ക്കുന്നത്. ഹരി നാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് മോഹൻ സിതാര ഈണം പകർന്നിരിക്കുന്നു. പശ്ചാത്തല സംഗീതം റോണി റാഫേൽ .മണി പെരുമാൾ ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
വയനാടിൻ്റെ പശ്ചാത്തലത്തിൽ ഒരു ക്രൈം ത്രില്ലർ; അസ്ത്ര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
RELATED ARTICLES
