24 ന്യൂസിന്‍റെ സംഘപരിവാർ മുഖം തുറന്നു കാട്ടി മുൻ അവതാരകന്‍റെ കുറിപ്പ് ; ചാനൽ മുതലാളിമാർ ഭീരുക്കള്‍, ടി എം ഹർഷൻ പറയുന്നു

0
74

24 ന്യൂസിന്‍റെ സംഘപരിവാർ മുഖം തുറന്നു കാട്ടുകയാണ് മുൻ അവതാരകനും മാധ്യമ പ്രവർത്തകനുമായ ടി എം ഹർഷൻ. സംഘപരിവാർ അജണ്ടകൾ ഒളിച്ചു കടത്തുന്ന 24 ചാനലിനെ വിമർശിച്ച് സിപിഐ എം നേതാവും എംപിയുമായ എ എ റഹീം രം​ഗത്ത് വന്നിരുന്നു. ഈ സഹാചര്യത്തിലാണ് തന്‍റെ പഴയകാല അനുഭവം ഹർഷൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. 2002ലെ ​ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിക്കുള്ള പങ്ക് വ്യക്തമാക്കി പുറത്തുവന്ന ‘ഇന്ത്യ- ദ മോഡി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്‍ററിയായിരുന്നു ഇന്നലെ 24ലെ ചർച്ച വിഷയം. എന്നാൽ ചർച്ച തുടങ്ങുന്നതിന് തൊട്ട്മുമ്പ് വിഷയം മാറ്റി എന്ന് വ്യക്തമാക്കുന്നതായിരുന്നു എ എ റഹീമിന്‍റെ പോസ്റ്റ്.

സിഎഎ – എൻആർസി സമരകാലത്ത് 24ൽ നടന്ന ഒരു മാധ്യമ ചർച്ച സംബന്ധിച്ചാണ് ഹര്‍ഷന്‍റെ പോസ്റ്റ്. 2020ൽ ഫെബ്രുവരി 23 ലെ ഡൽഹി കലാപമായിരുന്നു ചര്‍ച്ച വിഷയം. ചര്‍ച്ചയില്‍ പങ്കെടുത്ത ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബു, കുറെ മാധ്യമ പ്രവർത്തകരാണ് മുസ്ലീങ്ങളെ കുത്തിയിളക്കി വിട്ടതെന്നും അതിനാലാണ് കലാപമുണ്ടായതെന്നും പറയുകയുണ്ടായി. ഇത് തിരുത്തിക്കൊണ്ട് അവതരകന്‍ പറഞ്ഞു ഡൽഹി പൊലീസിൻ്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രി അമിത് ഷാ യാണ് കുത്തിയിളക്കി വിട്ടത്. chronological Order പറഞ്ഞ്, ആളുകളെ ഭീഷണിപ്പെടുത്തി . CAA നടപ്പാക്കും അത് കഴിഞ്ഞ് NRC നടപ്പാക്കും അതിന് ശേഷം ആളുകളെ പറഞ്ഞു വിടും എന്ന് പ്രഖ്യാപിച്ചത് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

ഈ സംഭവത്തെ തുടർന്ന് അവതാരകൻ വിമർശനങ്ങളും ശിക്ഷ നടപടിയും നേരിടേണ്ടി വന്നതായും അദ്ദേഹത്തെ പ്രൈം ടൈം ചർച്ചയുടെ അവതാരണത്തില്‍ നിന്ന് മാറ്റിയതായും കുറപ്പില്‍ വ്യക്തമാക്കുന്നു. ചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെക്കുറിച്ച് നടത്തിയ പരാമർശനം ഡയറക്ടർ ബോഡിന്റെ അതൃപ്തിക്ക് ഇടയാക്കിയെന്നും തുടർന്നുള്ള എഡിറ്റോറിയൽ മീറ്റിങ്ങിൽ എഡിറ്റർ വിഷയം ഉയർത്തി പൊട്ടിത്തെറിച്ചെന്നും കുറപ്പിൽ പറയുന്നുണ്ട്.

ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എം ഡി അപ്പത്തന്നെ അന്വേഷണ കമ്മീഷനെ നിയമിക്കു പോലും ഉണ്ടായി. ഇന്നിപ്പോ ‘BBC ഡോക്യുമെന്ററി വിലക്ക് ‘ ചർച്ച ചെയ്യാൻ തീരുമാനിച്ച ഒരു പ്രമുഖ ചാനൽ അവസാന നിമിഷം ചർച്ച ഉപേക്ഷിച്ചെന്ന് എ എ റഹീം എം പി എഴുതിക്കണ്ടു. ധീരർ ഒരിക്കലേ മരിക്കൂ,ഭീരു ഓരോ നിമിഷവും മരിച്ചു കൊണ്ട് ജീവിക്കും എന്നല്ലേ .ഓരോ നിമിഷവും മരിച്ച് പിഴയ്ക്കുന്ന ഭീരുക്കളാണ് ധികൃതശക്ര പരാക്രമികൾ എന്ന് നടിക്കുന്ന നമ്മുടെ ചില ചാനൽ മുതലാളിമാർ , അതുകൊണ്ട് അവരെ ഭീരുക്കൾ എന്ന് തന്നെ വിളിക്കുമെന്ന് പറഞ്ഞാണ് ഹർഷന്റെ പോസ്റ്റ് അവസാനിക്കുന്നത്.