വൈദ്യുതി വിച്ഛേദിച്ച് ജെ എൻ യു അധികൃതർ; മൊബൈല്‍ ഫോണില്‍ ഡോക്യുമെന്‍ററി കണ്ട് വിദ്യാര്‍ത്ഥികള്‍

0
103

ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനിരിക്കെ ജെഎൻയുവിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ചൊവ്വാഴ്ച രാത്രി 9 മണിക്കായിരുന്ന പ്രദർശനം തീരുമാനിച്ചിരുന്നത് എന്നാൽ 8.30 ഓടോ പ്രദശന വേദിയായിരുന്ന വിദ്യാർത്ഥി യൂണിയൻ ഓഫിസിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. പ്രദർശനം നിശ്ചയിച്ചിരുന്ന കമ്യൂണിറ്റി സെന്ററിൽ മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. കനത്ത പരിശോധനയ്ക്കുശേഷമാണ് സർവകലാശാലയിലേക്ക് ആളുകളെ കയറ്റിവിടിരുന്നത്. വൈദ്യുതി പുനഃസ്ഥാപിക്കാൻ അധികൃതർ വിസമ്മതിച്ചതിനെത്തുടർന്ന് വിദ്യാർഥികൾ കൂട്ടമായി ഇരുന്ന് മൊബൈൽ ഫോണുകളിൽ ഡോക്യുമെന്ററി കണ്ടു.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി പുറത്തിറക്കിയ  ഡോക്യുമെൻററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’  പ്രദർശനം റദ്ദാക്കണമെന്ന് ജെഎൻയു അധികൃതർ വിദ്യാർത്ഥി യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു യുണിയന്‍. ഈ സാഹചര്യത്തിലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ച് പ്രദര്‍ശനം തടയാന്‍ ശ്രമിച്ചത്.