Thursday
18 December 2025
22.8 C
Kerala
HomePoliticsലക്ഷദ്വീപ് എം.പിയെ അയോഗ്യനാക്കി, അഞ്ചാം നാൾ തന്നെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം, നടപടി ദുരൂഹം : എം.വി...

ലക്ഷദ്വീപ് എം.പിയെ അയോഗ്യനാക്കി, അഞ്ചാം നാൾ തന്നെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം, നടപടി ദുരൂഹം : എം.വി ഗോവിന്ദൻ മാഷ്

ലക്ഷദ്വീപ് എം.പിയെ അയോഗ്യനാക്കിയ അഞ്ചാം നാൾ തന്നെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അസാധാരണമാണെന്ന്സി സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന തെറ്റായ നയങ്ങൾക്കെതി രായി ദ്വീപ് നിവാസികൾ പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ് ഇത്തര മൊരു നടപടി സ്വീകരിച്ചിട്ടുള്ളത്. 2009-ലെ ലോകസഭാ തെരഞ്ഞ ടുപ്പിന്റെ ഘട്ടത്തിൽ ഉണ്ടായ സംഭവങ്ങളുടെ പേരിലാണ് തടവ് ശിക്ഷ വിധിച്ചത്. ഉപതെരഞ്ഞെടുപ്പ് നടത്താൻ 6 മാസം ഉണ്ടെന്നിരിക്കെ ദൃതിപിടിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അസാധാരണമായ സംഭവമാണ്. ജലന്ധർ പാർലമെന്റ് മണ്ഡലത്തിൽ ഒഴിവുണ്ടായി രുന്നിട്ടും അവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെയാണ് ഈ അസാധാരണ നടപടി ഉണ്ടായത് എൻ.സി.പി എം.പിയായ പി.പി മുഹമ്മദ് ഫൈസൽ മേൽ കോടതിയിൽ നൽകിയ അപ്പീലിന്മേൽ വിധി പറയാനുള്ള അവസരം പോലും നൽകാതെയെടുത്ത ഈ നടപടി അങ്ങേയറ്റം ദുരൂഹമാണെന്നും എം.വി ഗോവിന്ദൻ പ്രസ്താവന യിൽ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments