ഓഹരി വിപണി നഷ്ടത്തോടെ തുടക്കം, സ്വർണ വിലയിൽ റെക്കോർഡ് തുടരുന്നു

0
76

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 18,100ന് താഴെയെത്തി. സെന്‍സെക്‌സ് 129 പോയന്റ് താഴ്ന്ന് 60,848ലും നിഫ്റ്റി 46 പോയന്റ് നഷ്ടത്തില്‍ 18,072ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇന്നലെ ഓഹരി വിപണി അവസാനിച്ചതും നഷ്ട്ടത്തോടെയായിരുന്നു.

സംസ്ഥാനത്ത് സ്വർണ വിലയിൽ റെക്കോർഡ് തുടരുന്നു. ഇന്നും ഒരു പവൻ സ്വർണത്തിന് 42,160 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് റെക്കോർഡ് വില വന്ന ശേഷം ഏറെ കാത്തിരുന്ന വിലയാണ് ഇന്നത്തേത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം ചാഞ്ചാട്ടമില്ലാതെ തുടരുന്നു.