പി കെ ഫിറോസിന്റെ അറസ്റ്റിൽ തേങ്ങുന്ന ലീ​ഗ് അറിയാൻ

0
112

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ കണ്ണീരണിഞ്ഞ് വികര പ്രകടനത്തിലാണ് ലീ​ഗ്. അറസ്റ്റിലേക്ക് നയിച്ച വിഷയങ്ങളൊന്നു പരിശോധിച്ചാലോ..

അനുമതി ഇല്ലാതെയാണ് യൂത്ത് ലീഗ് മാർച്ച് നടത്തിയത്. മാർച്ച് നടത്തരുത് എന്ന് പോലീസ് നോട്ടീസ് നൽകിയിരുന്നു. അകാരണമായി അക്രമം നടത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്യുകയാണ് യൂത്ത് ലീഗ് ചെയ്തത്. ബാരിക്കേടിന് നാശനഷ്ടം ഉണ്ടാക്കി പോലീസിൻ്റെ നിരവധി ഷീൽഡുകൾ നശിപ്പിച്ചു. ഇതാണ് PDPP ഇടാൻ കാരണം. കൂടാതെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. അതീവ സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റിലേക്ക് കുപ്പിയും കമ്പുകളും എറിഞ്ഞു. 1000 പേരാണ് പ്രതികൾ ,പി കെ ഫിറോസ് അടക്കം 29 പേരെ പ്രതികളെ റിമാൻഡ് ചെയ്തു

കഴിഞ്ഞ UDF സർക്കാരിൻ്റെ കാലത്ത് DYFI യുടെ നിരവധി സംസ്ഥാന നേതാക്കളെ പോലീസ് റിമാൻഡ് ചെയ്തിട്ടുണ്ട് ,വിദ്യാഭ്യാസ അവകാശ സമരങ്ങൾ നടത്തിയതിന് എസ് എഫ് ഐ നേതാക്കളെ തല്ലി ചതച്ചു റിമാൻഡ് ചെയ്തു. അതൊക്കെ പ്രതികാര നടപടി ആയിരുന്നോ അതോ സ്വഭാവിക നടപടി ആയിരുന്നോ? അങ്ങനെ ചർച്ചകൾ ഇവിടെ ഉണ്ടായോ?