പോപ്പുലർ ഫ്രണ്ടിനും സംഘപരിവാറിനോടും സർക്കാരിന് രണ്ട് സമീപനമോ ? വസ്തുത അറിയാം

0
72

ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പേരിൽ സംസ്ഥാനത്ത് ഉണ്ടായത് 2 ,32,94 ,903 കോടി രൂപയുടെ നാശനഷ്ടങ്ങൾ ആണ്. 63 ,81 ,213 ലക്ഷം രൂപയുടെ നാശനഷ്ടം വിവിധ സർക്കാർ വകുപ്പുകൾക്ക് ഉണ്ടായപ്പോൾ 10 ,30 ,810 രൂപയുടെ നഷ്ടം പോലീസ് വകുപ്പിനും ഉണ്ടായി.

1,58 ,82,880 കോടിയുടെ സ്വകാര്യ മുതലുകളും ശബരിമല കർമ്മ സമിതി എന്ന പേരിൽ പ്രവർത്തിച്ച സംഘപരിവാർ പ്രവർത്തകർ നശിപ്പിച്ചു.133 സർക്കാർ വാഹനങ്ങളും ,പോലീസിൻ്റെ ഉടമസ്ഥതയിലുള്ള 45 വാഹനങ്ങളും പ്രക്ഷോഭകർ നശിപ്പിച്ചിട്ടുണ്ട്.

206 പോലീസുകാർക്ക് ആക്രമണത്തെ തടയുന്നതിനിടയിൽ പരിക്കേറ്റു. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലാണ് പ്രക്ഷോഭകർ ഏറ്റവും അധികം നാശനഷ്ടം ഉണ്ടാക്കിയത്.

സംസ്ഥാനത്ത് ആകെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 2179 കേസുകളിലായി 78964 ആളുകൾക്ക് എതിരെ ആണ് പോലീസ് കേസ് രജിസ്ട്രർ ചെയ്തത്. 14531 പേരെ ജയിലടച്ചു ( 2019 ലെ സ്റ്റാറ്റിറ്റിക്സ് പ്രകാരം). കോടതി നിശ്ചയിക്കുന്ന ജാമ്യ വ്യവസ്ഥകൾ ഉറപ്പ് നൽകിയാണ് ഈ കേസിൽ പ്രതിയായ മുഴുവൻ പേരും ജാമ്യം എടുത്തത്.

പോപ്പുലർ ഫ്രണ്ടിനോട് എന്ന പോലെ തന്നെ സംഘപരിവാർ പ്രസ്ഥാനങ്ങളോടും ഒരേ സമീപനം ആണ് സർക്കാരിന് എന്ന് തന്നെയാണ് ഇതാകെ തെളിയിക്കുന്നത്. എന്നാൽ പോപ്പുലർ ഫ്രണ്ടുകാരുടെ മിന്നൽ ഹർത്താലിൽ വീടും ,സ്ഥലവും കണ്ട് കെട്ടാൻ സർക്കാരിനോട് ഹൈക്കോടതി ഉത്തരവ് ഇടുകയായിരുന്നു.

കോടതി ഉത്തരവ് അനുസരിക്കുക മാത്രമാണ് സർക്കാരിന് ചെയ്യാനുണ്ടായിരുന്നത്. വിഴിഞ്ഞം സമരത്തിൻ്റെ മറവിൽ ഉണ്ടായ അക്രമ സംഭവങ്ങളിലും ഇതേ രൂപത്തിലുള്ള സമീപനം തന്നെയാണ് സർക്കാർ സ്വീകരിച്ചത്. കലാപകാരികളുടെ മതമല്ല സർക്കാർ നോക്കുന്നത് മറിച്ച് ആര് പൊതുമുതൽ നശിപ്പിച്ചാലും ഒരേ സമീപനം തന്നെയാണ് സർക്കാരിന് ഉള്ളത്.