Monday
12 January 2026
20.8 C
Kerala
HomeKeralaപതിനാലുകാരിക്ക് പീഡനം : പ്രതിക്ക് 8 വർഷം കഠിനതടവ്

പതിനാലുകാരിക്ക് പീഡനം : പ്രതിക്ക് 8 വർഷം കഠിനതടവ്

വിവാഹ വാഗ്ദാനം നൽകി പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി എട്ടു വർഷത്തെ കഠിനതടവിനും 25000 രൂപ പിഴയും വിധിച്ചു. വട്ടിയൂർക്കാവ് സ്വദേശി കൃഷ്ണഭവൻ ലാൽ പ്രകാശ് എന്ന 29 കാരനെയാണ് കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കണം. പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രണയം നടിച്ചു കുട്ടിയെ വശത്താക്കിയ ശേഷം പ്രതി സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചായിരുന്നു പീഡിപ്പിച്ചത്. ഒളിയിടത്തിൽ എത്തിച്ച ശേഷം പെൺകുട്ടിയുടെ ഫോൺ വാങ്ങിവയ്ക്കുകയും വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിക്കാതിരിക്കുകയും ചെയ്തു.

ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി മറ്റൊരു ഫോണിലൂടെ കുട്ടിയുടെ മാതാവിനെ വിളിച്ചു ഒളിയിടം അറിയിക്കുകയായിരുന്നു. തുടർന്ന് മാതാവ് പോലീസിൽ പരാതി നൽകി. പോലീസ് സഹായത്തോടെ പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments