ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിന് സിപിഐ എം സംരക്ഷണം നല്‍കും; ജയിലില്‍ പോകാനും തയ്യാർ: എം വി ജയരാജൻ

0
85

ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന “ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍” എന്ന ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിന് സിപിഐ എം സംരക്ഷണം നല്‍കുമെന്ന് കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ കേസെടുക്കുന്നെങ്കില്‍ എടുക്കട്ടെ. ജയിലില്‍ പോകാനും തയാറാണ്. ജയിലിൽ ​പോയിട്ട് കുറച്ചുകാലമായി. ഡോക്യുമെന്ററി പ്രദര്‍ശനത്തിന് എല്ലായിടത്തും പാർടി സംരക്ഷണം നല്‍കുമെന്നും ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാധ്യമ വിലക്ക് നടത്തിയത് കൊണ്ട് വംശഹത്യ എന്ന യാഥാർത്ഥ്യം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.