വിലക്കിയാലും കാണേണ്ടത് കാണും; ബിബിസി ഡോക്യുമെന്ററി പ്രദർശനവുമായി യുവജന സംഘടനകൾ

0
79

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി. (The British Broadcasting Corporation) തയ്യാറാക്കിയ ‘India: The Modi Question’ എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ. ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക്‌ വെളിപ്പെടുത്തിയുള്ള ഡോക്യുമെന്ററിക്ക്‌ കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത്‌ പിന്നാലെയാണ് നിലപാടുമായി യുവജന സംഘനകൾ രം​ഗത്ത് വന്നത്. സംഘപരിവാറിന്റെ മുസ്ലിംവേട്ടയുടെ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് ഈ മാസം 17ന് പുറത്തുവന്ന ആദ്യഭാഗം വെളിപ്പെടുത്തിയത്. രണ്ടാം ഇന്ന് പുറത്തു വരാനിരിക്കെയാണ് രാജ്യത്ത് നിരോധിച്ച ആദ്യ ഭാ​ഗത്തിന്റെ പ്രദർശനത്തിന് യുവജന സംഘടനകൾ ഒരുങ്ങുന്നത്. കേന്ദ്രം വിലക്കേര്‍പ്പെടുത്തിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരുന്നു. ഡോക്യുമെന്ററി ഇന്ന് ജെഎൻയുവിൽ പ്രദർശിപ്പിക്കുമെന്ന്‌ വിദ്യാർഥി യൂണിയൻ അറിയിച്ചു. രാത്രി ഒമ്പതിന്‌ യൂണിയൻ ഓഫീസിലാണ്‌ പ്രദർശനം. എന്നാൽ, ഡോക്യുമെന്ററി പ്രദർശനം ക്രമസമാധാന പ്രശ്‌നമുണ്ടാക്കും എന്നതിനാൽ അനുമതി നിഷേധിച്ചതായി അധികൃതർ പറഞ്ഞു.