കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ താത്കാലിക ഡയറക്ടറെ നിയമിച്ചു

0
89

കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സില്‍ താത്കാലിക ഡയറക്ടറെ നിയമിച്ചു. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ച ഒഴിവിലേക്ക് ഫിനാന്‍സ് ഓഫീസര്‍ ഷിബു എബ്രഹാമിന് ആണ് താല്‍ക്കാലിക ചുമതല നല്‍കിയത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന/ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കാനാണ് താല്ക്കാലിക ചുമതല നൽകി ഉത്തരവിട്ടിരിക്കുന്നത്. ജാതിവിവേചന വിവാദങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ചത്.