പോപ്പുലർ ഫ്രണ്ട് ഹർത്താൽ; നേതാക്കളുടെ വസ്തുവകകൾ കണ്ടുകെട്ടുന്നതില്‍ മനഃപൂർവമായ കാലതാമസം ഉണ്ടായിട്ടില്ല; വസ്തുത അറിയാം

0
78

പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുടെ വസ്തുവകകൾ കണ്ടുകെട്ടുന്നത് കാലതാമസം ഉണ്ടായെന്ന വാർത്ത അടിസ്ഥാന രഹിതം. ഇതുസംബന്ധിച്ച നിയമ നടപടികൾക്കുണ്ടാകുന്ന സ്വഭാവിക സമയം മാത്രമാണെടുത്തിട്ടുള്ളത്. വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ചാണ് ഇന്ന് ജപ്തി നടപടിയിലേക്ക് കാര്യങ്ങൾ എത്തിചേർന്നിരിക്കുന്നത് എന്നതാണ് വസ്തുത.

പോപ്പുലർ ഫ്രണ്ടിൻ്റെ ജനദ്രോഹപരമായ മിന്നൽ ഹർത്താലിൽ സംസ്ഥാന വ്യാപകമായി വലിയ നാശ നഷ്ടമാണുണ്ടാക്കിയത്. ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഒരു വിട്ടു വീഴ്ചയും സർക്കാരിൻറെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും നടക്കാത്ത വിധത്തിൽ പ്രതികളിൽ മഹാഭൂരിപക്ഷത്തേയും ജയിലിൽ അടച്ചു. ഇത്തരത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ ഈ വിഷയത്തിൽ കൈക്കൊള്ളുന്നത്.

PDPP കേസുകളിൽ നഷ്ട പരിഹാര തുക കെട്ടിവെച്ചെങ്കിൽ മാത്രമേ റിമാൻഡിൽ നിന്ന് മോചനം ലഭിക്കു. ഇത് പ്രകാരം നഷ്ട പരിഹാരം അടക്കാൻ പ്രതികൾക്ക് കോടതി നോട്ടീസ് നൽകി. എന്നാൽ അവർ അതിന് തയ്യാറാവാത്തതാണ് റിക്കവറി നീണ്ട് പോകാൻ കാരണമായത്.

റവന്യു റിക്കവറി നടപടികൾക്ക് മുന്നോടിയായുള്ള പ്രൊസിജ്യർ നീണ്ടതാണ്. നോട്ടീസ് നൽകിയാണ് കണ്ട് കെട്ടാൻ തുടർന്നാണ് ലേല നടപടികൾ നടക്കുക. ഇതിനിടയിൽ ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടായ കാലതാമസത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. സർക്കാർ ശക്തമായ നടപടികൾ തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് വസ്തുവകകൾ കണ്ടുകെട്ടുന്ന സംബന്ധിച്ച നടപടികൾ നീണ്ടത്

യഥാർത്ഥത്തിൽ ഹൈക്കോടതിയിൽ നിന്നും ആദ്യ ഉത്തരവ് ഉണ്ടായ ദിവസം മുതൽ തന്നെ ബന്ധപ്പെട്ട വകുപ്പുകൾ വസ്തുവകകൾ കണ്ടുകെട്ടുന്ന സംബന്ധിച്ച നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ആദ്യം തന്നെ പോപ്പുലർഫ്രണ്ടിന്റെ പ്രധാന നേതാവും സംസ്ഥാന സെക്രട്ടറിയുമായ ആളുടെ പേരിൽ ഉള്ള വസ്തുവകകൾ കണ്ടുകെട്ടുന്ന സംബന്ധിച്ചാണ് നടപടികൾ ആരംഭിച്ചത്. എന്നാൽ ഹൈക്കോടതി പിന്നീട് ഒരു ഉത്തരവിലൂടെ പ്രധാന നേതാവിനെ മാത്രമല്ല ഏറ്റവും താഴെത്തട്ടിലുള്ള പ്രവർത്തകരായിട്ടുള്ള ഹർത്താലിൽ പങ്കെടുത്തവരുടെ അടക്കം വസ്തുവകകൾ കണ്ടുകെട്ടണം എന്ന ഉത്തരവാമണ് പുറപ്പെടുവിച്ചത്.

അതിൻറെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേകിച്ച് പോലീസ്, രജിസ്ട്രേഷൻ, റവന്യൂ വകുപ്പുകൾ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചു. താഴെത്തട്ടിൽ ഉള്ള പ്രവർത്തകരുടെ അടക്കം വിവരങ്ങൾ ശേഖരിക്കുക, അവരുടെ വസ്തു വകകൾ പട്ടിക തയ്യാറാക്കുക തുടങ്ങിയ നടപടികൾ വേഗത്തിൽ ചെയ്യാൻ കഴിയുന്നതായിരുന്നില്ല. അതിന് അതിന്റേതായ നടപടിക്രമങ്ങളും കാലതാമസമുണ്ടായി രജിസ്ട്രേഷൻ വകുപ്പിൽ നിന്ന് പട്ടിക പിന്നീട് ലാൻഡ് റവന്യൂ കമ്മീഷണർ കൈമാറുകയും അതിൻറെ അടിസ്ഥാനത്തിലാണ് റവന്യൂ നടപടികൾ ആരംഭിച്ചതും.അങ്ങനെയാണ് ഇന്ന് ഒറ്റ ദിവസം തന്നെ നിരവധി പ്രവർത്തകരുടെ വ വസ്തുവകകൾ കണ്ടുകിട്ടുന്ന നടപടികളിലേക്ക് അതാത് ജില്ലകളിലെ കലക്ടർമാർക്ക് കടക്കാൻ കഴിഞ്ഞത്. അതല്ലാതെ വാർത്തകളിൽ പറയുന്ന തരത്തിലുള്ള ഒരു മനഃപൂർവമായ കാലതാമസം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല.

കോടതി നേരത്തെ സൂചിപ്പിച്ചത് 5 .2 കോടി രൂപ നഷ്ടപരിഹാരം പ്രധാന നേതാവിൽ നിന്ന് ഈടാക്കണമെന്നാണ്. ഇതിൽ പ്രധാന നേതാവ് വീഴ്ച വരുത്തിയതിനെ തുടർന്നാണ് മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തി ഈ വസ്തുവകകൾ കണ്ടുകിട്ടുന്ന സംബന്ധിച്ച നടപടിക്രമങ്ങൾ ആരംഭിച്ചത്

എന്നാൽ പോലീസ് കഴിഞ്ഞദിവസം ഈ നടപടിക്രമങ്ങൾ ആരംഭിച്ചു ഇവർക്ക് നോട്ടീസ് നൽകുകയാണ് എന്ന കോടതി അറിയിച്ചപ്പോൾ വസ്തുവകകൾ കണ്ടുകിട്ടുന്നതിന് ഇനിയൊരു നോട്ടീസിന്റെ ആവശ്യമില്ലെന്നും ആദ്യം തന്നെ 5.2 കോടി രൂപ കെട്ടിവെക്കാൻ പറഞ്ഞപ്പോൾ അവർ അനുസരിച്ചിട്ടില്ല അവർ വീഴ്ചവരുത്തി അതുകൊണ്ട് പുതിയ നോട്ടീസിന്റെ ആവശ്യമില്ലാതെ കണ്ടുകെട്ടൽ നടപടികളെ കടക്കാം എന്ന് ആണ് നിർദ്ദേശിച്ചത്.അതുകൊണ്ടാണ് അത്തരത്തിൽ നടപടി ഉണ്ടായതും.