ആദ്യ മത്സരം സെക്കൻഡ് ഹാൻഡ് കടയിൽ കണ്ട വസ്ത്രം അണിഞ്ഞ്; ഇന്ന് വിശ്വ സുന്ദരി

0
169

വിശ്വ സുന്ദരി വേദിയിൽ അമേരിക്കയെ പ്രതിനിധീകരിക്കുന്ന ആദ്യ ഫിലിപ്പിനോ അമേരിക്കനാണ് ആർബോണി ഗബ്രിയേൽ. തികച്ചും സാധാരണക്കാരിയായി ജനിച്ച് വളർന്ന ആർബോണിക്ക് കിരീട നേട്ടം സ്വപ്‌നതുല്യമാണ്.

1994 മാർച്ച് 20ന് ടെക്‌സസിലെ ഹൂസ്റ്റണിലാണ് ആർബോണിയുടെ ജനനം. പോക്കറ്റിൽ വെറും 20 ഡോളറുമായി ഫിലിപ്പീൻസിൽ നിന്ന് കോളജ് സ്‌കോളർഷിപ്പോടുകൂടി അമേരിക്കയിൽ പഠിക്കാൻ എത്തിയതാണ് ആർബോണിയുടെ പിതാവ്. അവിടെ വച്ച് ടെക്‌സസ് സ്വദേശിനിയായ പെൺകുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു.

ഫിലിപ്പീനോ അമേരിക്കനായ ആർബോണി ഫാഷൻ ഡിസൈനിംഗിൽ നോർത്ത് ടെക്‌സസ് സർവകലാശാലയിൽ നിന്ന് 2018 ൽ ബിരുദം നേടി. 2021 ലാണ് പുതു ചരിത്രം രചിച്ചുകൊണ്ട് മിസ് ടെക്‌സസ് യുഎസ്എയിൽ എത്തുന്ന ആദ്യ ഫിലിപ്പിനോ അമേരിക്കൻ എന്ന പദവി ആർബോണിക്ക് ലഭിക്കുന്നത്. അന്ന് ഒരു സെക്കൻഡ് ഹാൻഡ് കടയിൽ കണ്ട കോട്ട് വെട്ടി തയ്ച്ചാണ് ആർബോണി സൗന്ദര്യ മത്സരത്തിനുള്ള ഉടുപ്പ് തൈച്ചത്. പിന്നീട് ഒക്ടോബർ 2022 ൽ മിസ് യുഎസ്എ ആയി ആർബോണി പട്ടം നേടി. ഇതിന് പിന്നാലെയാണ് ലോകത്തിന്റെ വിശ്വസുന്ദരിയായുള്ള പദയാത്ര.