ലോകത്തെ ആദ്യ ത്രീഡി പിൻ്റഡ് പള്ളി നിർമിക്കാനൊരുങ്ങി ദുബായ്

0
90

ലോകത്തെ ആദ്യ ത്രീഡി പിൻ്റഡ് മുസ്ലിം പള്ളി നിർമിക്കാനൊരുങ്ങി ദുബായ്. 2000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പള്ളിയിൽ ഒരേസമയം 600 പേരെ ഉൾക്കൊള്ളാനാവും.

ഈ ഒക്ടോബറിൽ പള്ളിയുടെ നിർമാണം ആരംഭിക്കും. 2025ലാവും പണി പൂർത്തിയാക്കുക. അടുത്ത നാല് മാസത്തിനുള്ളിൽ ഘടന നിർമിക്കും.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ആണ് നിർമാണത്തിനു മുൻകൈ എടുക്കുന്നത്.