അബുദാബിയുടെ ആകാശത്ത് 50,000 വർഷത്തിൽ ഒരു തവണ മാത്രം കാണുന്ന വാൽനക്ഷത്രം

0
128

അബുദാബിയുടെ ആകാശത്ത് 50,000 വർഷത്തിൽ ഒരു തവണ മാത്രം കാണുന്ന വാൽനക്ഷത്രം തെളിഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് വാൽനക്ഷത്രം ദൃശ്യമായതെന്ന് ഇന്റർനാഷ്ണൽ ആസ്‌ട്രോണമി സെന്റർ അറിയിച്ചു.

50,000 വർഷത്തിന് ശേഷം ഇതാദ്യമായാണ് കൊമറ്റ് 2022 ഇ3 ഭൂമിയിൽ ദൃശ്യമാകുന്നത്. 6.5 മാഗ്നിറ്റിയൂടിൽ കാണപ്പെട്ട കൊമറ്റ് 2022 ഇ3 സൂര്യനിൽ നിന്ന് 307 ഡിഗ്രി എതിർ ദിശയിലാണ് കാണപ്പെട്ടത്. ശനിയാഴ്ച കാണാൻ സാധിക്കാത്തവർക്ക് ഫെബ്രുവരി 1 മുതൽ 5 വരെയുള്ള ദിവസങ്ങളിലും കാണാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

വാൽനക്ഷത്രത്തിന്റെ പ്രകാശം കൃത്യമായി പ്രവചിക്കാൻ സാധിക്കില്ലെങ്കിലും, നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തവർക്ക് ബൈനോകുലർ, ടെലിസ്‌കോപ് എന്നിവയുടെ സഹായത്തോടെ കാണാൻ സാധിക്കുമെന്ന് വിദഗ്ധർ പറഞ്ഞു.

യുഎഇയിൽ ശനിയാഴ്ച കാണപ്പെട്ട വാൽനക്ഷത്രത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.