തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് കൂട്ടബലാത്സംഗത്തിന് ഇരയായി മലയാളി പെൺകുട്ടി

0
113

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് മലയാളി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. കാഞ്ചീപുരം ജില്ലയലെ സ്വകാര്യ കോളജിൽ പഠിക്കുന്ന പെൺകുട്ടി സുഹൃത്തിനൊപ്പം വിനോദസഞ്ചാര മേഖല സന്ദർശിക്കാനെത്തിയപ്പോഴാണ് സംഭവം. സുഹൃത്തിനെ കത്തിമുനയിൽ നിർത്തിയാണ് പ്രദേശവാസികളായ ആറ് പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്. കാഞ്ചീപുരം സെവിലിപേട് സ്വദേശികളായ മണികണ്ഠൻ, വിമൽ, ശിവകുമാർ, തെന്നരസു, വിഘ്നേഷ്, തമിഴരശൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ബിരുദ വിദ്യാർഥിനിയായ 20കാരിയായ പെൺകുട്ടി സുഹൃത്തിനൊപ്പം കാഞ്ചീപുരത്തിന് പുറത്തെ വിനോദ സഞ്ചാരമേഖല സന്ദർശിക്കവെയാണ് സംഭവം. വൈകിട്ട് 7.30ന് സ്ഥലം സന്ദർശിക്കുന്ന സമയത്ത് ഇരുവരുടെ അരികലേക്ക് മദ്യപിച്ചുകൊണ്ടിരുന്ന രണ്ട് പേർ സമീപിക്കുകയായിരുന്നു. തുടർന്ന് പ്രതികളായ ബാക്കി നാല് പേരുമെത്തി ഭീഷിണപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരന്ന ആൺകുട്ടിയെ അടിച്ച് വീഴ്ത്തി കത്തി മുനയിൽ നിർത്തിയാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും കൊല്ലുമെന്നും പ്രതികൾ ഭീഷിണിപ്പെടുത്തുകയും ചെയ്തു. ശേഷം അവിടെ രക്ഷപ്പെട്ട ഇരുവരും സമീപത്തെ അശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. ശേഷം വിവരങ്ങൾ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. തുടർന്ന് കാഞ്ചീപുരം പോലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണ് പ്രതികൾ. പത്തിലധികം പീഡന കേസുകൾ പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.